---
title: "ജനുവരി 7മുതൽ 21വരെ ഗതാഗത നിയന്ത്രണം"
english_title: "transportation control"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19515/transportation-control"
published_at: "2022-01-06T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6fb9d35209_images.jpg"
keywords: []
---

# ജനുവരി 7മുതൽ 21വരെ ഗതാഗത നിയന്ത്രണം

> **Lead Summary:** പുതിയങ്ങാടി-മുട്ടം ജുമാഅത്ത് എച്ച്എസ്എസ്-അംബേദ്കർ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി ഏഴ് മുതൽ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്.

## Article Content

പുതിയങ്ങാടി-മുട്ടം ജുമാഅത്ത് എച്ച്എസ്എസ്-അംബേദ്കർ കോളനി റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി ഏഴ് മുതൽ 20 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നതാണ്.

പഴയങ്ങാടിയിൽ നിന്നും വരുന്ന വാഹനങ്ങൾ പ്രതിഭാ ടാക്കീസ്-വെൽഫെയർ സ്‌കൂൾ വഴി ടിബി-മുട്ടം റോഡിലേക്കും തിരിച്ചും ഏരിപ്രം റോഡ്-ചൂട്ടാട് ബീച്ച് ഭാഗത്തെ വാഹനങ്ങൾ പുതിയങ്ങാടി വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മാടത്തിൽ – കൂമന്തോട് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ മാടത്തിൽ മുതൽ കൂമന്തോട് വരെയുള്ള റോഡിലെ ഗതാഗതം വ്യാഴാഴ്ച മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ചു.

ഇരിട്ടിയിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ തന്തോട് ഉളിക്കൽ വഴിയും മാടത്തിൽ നിന്ന് കൂമന്തോട് പോകേണ്ട വാഹനങ്ങൾ വള്ളിത്തോട് – മലയോര ഹൈവേ വഴിയും പോകേണ്ടതാണെന്ന് കണ്ണൂർ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19515/transportation-control)