---
title: "അമ്പായത്തോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ആനക്കൊമ്പുമായി  വനംവകുപ്പിന്റെ  പിടിയിൽ"
english_title: "The forest department has arrested three persons, including a native of Ambayam, with ivory"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19510/the-forest-department-has-arrested-three-persons-including-a-native-of-ambayam-with-ivory"
published_at: "2022-01-06T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6f5a5e4ecf_b62cb63c-3d46-4b1b-8f3b-afacbae7af38.jpg"
keywords: []
---

# അമ്പായത്തോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ ആനക്കൊമ്പുമായി  വനംവകുപ്പിന്റെ  പിടിയിൽ

> **Lead Summary:** **വയനാട്: **ആനക്കൊമ്പുമായി മൂന്നുപേര്‍ അറസ്റ്റില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് പിടിയിലായത്.

## Article Content

**വയനാട്: **ആനക്കൊമ്പുമായി മൂന്നുപേര്‍ അറസ്റ്റില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ് പിടിയിലായത്.

ഇന്ന് രാവിലെ ഫോറസ്റ്റ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് ആനക്കൊമ്പുകളുമായി ഇവരെ പിടികൂടിയത്. പരിശോധനയ്ക്കിടെ ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

നിലവില്‍ മൂന്നുപേരും ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ കസ്റ്റഡിയിലാണ്. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19510/the-forest-department-has-arrested-three-persons-including-a-native-of-ambayam-with-ivory)