---
title: "'ഉപ്പ്ളി' എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് 2021ലെ പ്രേംനസീർ പുരസ്കാരം ബിജു ഇരിണാവിന്"
english_title: "premnaseer award "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19507/premnaseer-award"
published_at: "2022-01-06T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6f2766a986_news card.jpg"
keywords: []
---

# 'ഉപ്പ്ളി' എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് 2021ലെ പ്രേംനസീർ പുരസ്കാരം ബിജു ഇരിണാവിന്

> **Lead Summary:** **ചെറുകുന്ന്: **കോഴിക്കോട് പ്രേം നസീർ സാംസ്ക്കാരിക വേദിയുടെ 2021 - ലെ പുരസ്ക്കാരം ഉപ്പ്ളി എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.10,000 രൂപയും ഫലകവുമാണ് പുരസ്ക്കാരം.

## Article Content

**ചെറുകുന്ന്: **കോഴിക്കോട് പ്രേം നസീർ സാംസ്ക്കാരിക വേദിയുടെ 2021 - ലെ പുരസ്ക്കാരം ഉപ്പ്ളി എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചു.10,000 രൂപയും ഫലകവുമാണ് പുരസ്ക്കാരം.

ജനുവരി 11 കോഴിക്കോട് ടൗൺഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ ബിനോയ് വിശ്വം സമ്മാനിക്കും.  നിരവധി ചലച്ചിത്രോത്സവ വേദിയിൽ അവതരിപ്പിച്ച ഉപ്പ ളി അന്താരാഷ്ട്ര ഫോക്ക് ലോർ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊറോണക്കാലത്തെ ബിജുവിന്റെ ജീവിതം തന്നെയാണ് ഇതിന്റെ ഇതിവൃത്തം. സിനിമ - സീരിയൽ-നാടക രംഗത്ത് പ്രവർത്തിക്കുന്ന ബിജു നിരവധി പുരസ്ക്കാരങ്ങളും  നേടിയിട്ടുണ്ട്. ഇരിണാവിലെ എം.ടി. കേളു, പ്രേമജ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19507/premnaseer-award)