---
title: "പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി"
english_title: "Complaints that two young women are missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195040/complaints-that-two-young-women-are-missing"
published_at: "2024-03-28T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66050b6262dd6_Untitled-2-web.jpg"
keywords: []
---

# പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **പയ്യന്നൂർ: **പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി. പഴയങ്ങാടി നീരൊഴുക്കുംചാലിലെ കൊയിലേരിയൻ വീട്ടിൽ ജിബിന ശ്രീജിത്തിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. രാവിലെ 8.15 ന് കോളേജിലേക്കെന്നു പറഞ്ഞ് പോയ ജിബിന തിരിച്ചുവന്നില്ലെന്നാണ് പരാതി.

## Article Content

**പയ്യന്നൂർ: **പഴയങ്ങാടിയിലും പയ്യന്നൂരിലും രണ്ട് യുവതികളെ കാണാനില്ലെന്ന് പരാതി. പഴയങ്ങാടി നീരൊഴുക്കുംചാലിലെ കൊയിലേരിയൻ വീട്ടിൽ ജിബിന ശ്രീജിത്തിനെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. രാവിലെ 8.15 ന് കോളേജിലേക്കെന്നു പറഞ്ഞ് പോയ ജിബിന തിരിച്ചുവന്നില്ലെന്നാണ് പരാതി.

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ തെക്കെവയൽ കോളനിക്ക്സമീപം മല്ലർ ഹൗസിൽ രാജേഷ് മല്ലറുടെ മകൾ നിഖിത ആർ.മല്ലർ(21)നെ ഇന്നലെ രാവിലെ 8.30 മുതൽ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി. കുന്നരുവിലെ രഞ്ജിത്തിനോടൊപ്പം പോയതായാണ് പരാതിയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195040/complaints-that-two-young-women-are-missing)