---
title: "20 കുപ്പി മാഹി മദ്യവുമായി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എക്സൈസ് പിടിയിൽ"
english_title: "Mahi liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/195031/mahi-liquor"
published_at: "2024-03-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66050759e4376_news-card.jpg"
keywords: []
---

# 20 കുപ്പി മാഹി മദ്യവുമായി പോലീസ് മമ്മൂഞ്ഞി എന്ന മുഹമ്മദ് കുഞ്ഞി എക്സൈസ് പിടിയിൽ

> **Lead Summary:** ലോക്സഭ ഇലക്ഷനോടനുബന്ധിച്ചു നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.വി.ഷാജിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ പയ്യന്നൂർ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വച്ച് വിൽപ്പനക്കായി കടത്തുകയായിരുന്ന 20 കുപ്പി മാഹി മദ്യവുമായി പാടിയോട്ടുചാൽ സ്വദേശി പോലീസ് മമ്മൂഞ്ഞി എന്നറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി പിടിയിലായി.

## Article Content

ലോക്സഭ ഇലക്ഷനോടനുബന്ധിച്ചു നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.വി.ഷാജിയുടെ നേതൃത്വത്തിൽ പയ്യന്നൂർ ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ പയ്യന്നൂർ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് വച്ച് വിൽപ്പനക്കായി കടത്തുകയായിരുന്ന 20 കുപ്പി മാഹി മദ്യവുമായി പാടിയോട്ടുചാൽ സ്വദേശി പോലീസ് മമ്മൂഞ്ഞി എന്നറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി പിടിയിലായി.

പ്രിവൻ്റീവ് ഓഫീസർ കെ .കെ.രാജേന്ദ്രൻ , സിവിൽ എക്സൈസ് ഓഫിസർ സനേഷ്.പി. വി, എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവർ കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/195031/mahi-liquor)