---
title: "മൊറാഴ എ യു പി സ്കൂളിൻ്റെ 125 ആം വാർഷികാഘോഷത്തിന് പ്രൗഢ ഗംഭീരമായ സമാപനം"
english_title: "125th anniversary celebrations of Morazha AUP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194982/125th-anniversary-celebrations-of-morazha-aup-school"
published_at: "2024-03-28T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604ea71a9f13_news-card.jpg"
keywords: []
---

# മൊറാഴ എ യു പി സ്കൂളിൻ്റെ 125 ആം വാർഷികാഘോഷത്തിന് പ്രൗഢ ഗംഭീരമായ സമാപനം

> **Lead Summary:** **മൊറാഴ: **കഴിഞ്ഞ ഒരു വർഷക്കാലമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്ന മൊറാഴ എ യു പി സ്കൂളിൻ്റെ 125 ആം വാർഷികാഘോഷത്തിന് ഗംഭീര സമാപനം. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സമാപന സമ്മേളനം ഉദഘാടനം ചെയ്തു. ചടങ്ങിൽ പദ്മശ്രീ ജേതാക്കൾ ആയ സദനം ബാലകൃഷ്ണൻ, നാരായണ പെരുവണ്ണാൻ എന്നിവരെ ആദരിച്ചു.

## Article Content

**മൊറാഴ: **കഴിഞ്ഞ ഒരു വർഷക്കാലമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്ന മൊറാഴ എ യു പി സ്കൂളിൻ്റെ 125 ആം വാർഷികാഘോഷത്തിന് ഗംഭീര സമാപനം. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സമാപന സമ്മേളനം ഉദഘാടനം ചെയ്തു. ചടങ്ങിൽ പദ്മശ്രീ ജേതാക്കൾ ആയ സദനം ബാലകൃഷ്ണൻ, നാരായണ പെരുവണ്ണാൻ എന്നിവരെ ആദരിച്ചു.

യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ഇ അപർണയെ അനുമോദിച്ചു. തുടർന്ന് മെഗാതിരുവാതിര,കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ എം വി സുനിത, ഇ മോഹനൻ, കെപി ഉണ്ണികൃഷ്ണൻ മാസ്റ്റർ,കെ ടി പ്രശോഭ്, കെ രഞ്ജിനി,കെ പി പ്രദീപൻ, പി വി ബാബുരാജ് , പി ഉണ്ണികൃഷ്ണൻ, വി വി ചന്ദ്രൻ, ഗോവിന്ദൻ എടാടത്തിൽ,ഇ രാജീവൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194982/125th-anniversary-celebrations-of-morazha-aup-school)