കണ്ണൂർ : കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. കണ്ണൂര്‍, മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി (46) ആണ് അല്‍ ഖൂദില്‍ വെച്ച് മരണപ്പെട്ടത്. മദീന പ്രിന്റിംഗ് പ്രസില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന സന്ദീപ് 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ സദാനന്ദന്. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് & ഓ ഐ സി സി ഭാരവാഹികള്‍ അറിയിച്ചു.
A native of Kannur passed away