---
title: "ഭീമമായ വാടക വർദ്ധനവ് ഒഴിവാക്കുക: വ്യാപാരികൾ തളിപ്പറമ്പ് നഗരസഭ അധികൃതർക്ക്‌ നിവേദനം നൽകി"
english_title: "Traders petition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194655/traders-petition"
published_at: "2024-03-26T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602edb5172c6_news-card.jpg"
keywords: []
---

# ഭീമമായ വാടക വർദ്ധനവ് ഒഴിവാക്കുക: വ്യാപാരികൾ തളിപ്പറമ്പ് നഗരസഭ അധികൃതർക്ക്‌ നിവേദനം നൽകി

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങൾക്ക് വാടകയിനത്തിൽ എല്ലാവർഷവും നടപ്പിലാക്കുന്ന ഭീമമായ വാടക വർദ്ധനവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. തളിപ്പറമ്പ് മുനിസിപ്പൽ കോംപ്ലക്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച്, വ്യാപാരികളുടെ ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർ ഉറപ്പു നൽകി.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങൾക്ക് വാടകയിനത്തിൽ എല്ലാവർഷവും നടപ്പിലാക്കുന്ന ഭീമമായ വാടക വർദ്ധനവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. തളിപ്പറമ്പ് മുനിസിപ്പൽ കോംപ്ലക്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ച്, വ്യാപാരികളുടെ ആവശ്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ചെയർപേഴ്സൺ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർ ഉറപ്പു നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194655/traders-petition)