---
title: "മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും"
english_title: " 11 years imprisonment and a fine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194653/11-years-imprisonment-and-a-fine"
published_at: "2024-03-26T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602ec983e763_news-card.jpg"
keywords: []
---

# മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

> **Lead Summary:** **കണ്ണൂർ :** തോട്ടടയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് ശിക്ഷിച്ചത്. വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 6നാണ് എക്സൈസ് 191 എൽ എസ് ഡി സ്റ്റാമ്പുകളും 7 ഗ്രാമോളം എംഡിഎംഎയും പിടിച്ചത്. കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്ല്യത്തിന്റെ നേത്യത്വത്തിലായിരുന്നു മയക്ക് മരുന്ന് പിടികൂടിയത്.

## Article Content

**കണ്ണൂർ :** തോട്ടടയിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 11 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. കൂത്തുപറമ്പ് കോട്ടയംപൊയിൽ സ്വദേശി മുഹമ്മദ് ഷാനിലിനെയാണ് ശിക്ഷിച്ചത്. വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജി സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 6നാണ് എക്സൈസ് 191 എൽ എസ് ഡി സ്റ്റാമ്പുകളും 7 ഗ്രാമോളം എംഡിഎംഎയും പിടിച്ചത്. കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്ല്യത്തിന്റെ നേത്യത്വത്തിലായിരുന്നു മയക്ക് മരുന്ന് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194653/11-years-imprisonment-and-a-fine)