---
title: "വയൽത്തീരം സ്നേഹതീരം പരുപാടി ബക്കളം വയൽത്തീരത്ത് സംഘടിപ്പിച്ചു"
english_title: "vayaltheeram snehatheeram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194648/vayaltheeram-snehatheeram"
published_at: "2024-03-26T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602eacdcf80e_news-card.jpg"
keywords: []
---

# വയൽത്തീരം സ്നേഹതീരം പരുപാടി ബക്കളം വയൽത്തീരത്ത് സംഘടിപ്പിച്ചു

> **Lead Summary:** നവ കേരള സൃഷ്ടി എന്ന ലക്ഷ്യത്തിനുവേണ്ടി സർക്കാർ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളിൽ, രണ്ട് പദ്ധതികളിൽ ക്രിയാത്മകമായ പിന്തുണ നൽകിക്കൊണ്ട് സമൂഹത്തിന് ആകെ മാതൃകയായ മൂന്ന് മഹത് വ്യക്തിത്വങ്ങളെ ആദരിച്ചപ്പോൾ അത് എല്ലാവരും ഹൃദയത്തിൽ ഏറ്റു വാങ്ങുകയായിരുന്നു. മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതിയിൽ ആകൃഷ്ടരായി സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത പാവങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി ഒന്നേ കാൽ ഏക്ര ഭൂമിയാണ് പുന്നക്കുളങ്ങരയിലെ കെ ജെ തങ്കച്ചനും മേഴ്സി ടീച്ചറും കൂടി സർക്കാരിന് ദാനം ചെയ്തത്. സിപിഐഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ സ. എം.വി ജനാർദ്ദനൻ രണ്ടുപേരെയും പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

## Article Content

നവ കേരള സൃഷ്ടി എന്ന ലക്ഷ്യത്തിനുവേണ്ടി സർക്കാർ നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികളിൽ, രണ്ട് പദ്ധതികളിൽ ക്രിയാത്മകമായ പിന്തുണ നൽകിക്കൊണ്ട് സമൂഹത്തിന് ആകെ മാതൃകയായ മൂന്ന് മഹത് വ്യക്തിത്വങ്ങളെ ആദരിച്ചപ്പോൾ അത് എല്ലാവരും ഹൃദയത്തിൽ ഏറ്റു വാങ്ങുകയായിരുന്നു. മനസ്സോടിത്തിരി മണ്ണ് എന്ന പദ്ധതിയിൽ ആകൃഷ്ടരായി സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത പാവങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി ഒന്നേ കാൽ ഏക്ര ഭൂമിയാണ് പുന്നക്കുളങ്ങരയിലെ കെ ജെ തങ്കച്ചനും മേഴ്സി ടീച്ചറും കൂടി സർക്കാരിന് ദാനം ചെയ്തത്. സിപിഐഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമായ സ. എം.വി ജനാർദ്ദനൻ രണ്ടുപേരെയും പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.

മാലിന്യ മുക്ത നവകേരളം പദ്ധതിയും ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. വീട്ടുമുറ്റം തൂത്തുവാരുമ്പോൾ തന്നെ മുന്നിലുള്ള റോഡും പരിസരവും കൂടി ശുചീകരിച്ചുകൊണ്ട് മാതൃകയാവുകയാണ് മുതിരക്കാലിലെ ശ്രീമതി.സീമ ഷെറിൽ ബാബു. സ്വച്ച് സർവേഷൻ 2024 ന്റെ ഭാഗമായി ഇരുപതാം വാർഡിന്റെ സ്വച്ഛത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി സീമയ്ക്ക്, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോക്ടർ സി വി അബ്ദുൽ ഗഫൂർ പൊന്നാട അണിയിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു .സ. എം വി ജനാർദ്ദനൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോക്ടർ സി വി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സിപിഐഎം പുന്നക്കുളങ്ങര കിഴക്ക് ബ്രാഞ്ച് സെക്രട്ടറി സഖാവ് പി മോഹനൻ ആശംസ പ്രസംഗം നടത്തി. ശ്രീ കെ ജെ തങ്കച്ചൻ,ശ്രീമതി മേഴ്സി മാത്യു, ശ്രീമതി സീമ ഷെറിൽ ബാബു, എന്നിവർ മറുപടി പ്രസംഗം നടത്തി. ശ്രീ ടി കെ വി നാരായണൻ സ്വാഗതവും ശ്രീ കെ വി ശിവദാസൻ നന്ദിയും പറഞ്ഞു .തുടർന്ന് അനശ്വരനായ വയലാറിൻറെ 97ആം ജന്മദിനം കൂടിയായ ഈ ദിനത്തിൽ വയലാറിൻറെ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് വയൽ തീരം കലാകാരന്മാർ അവതരിപ്പിച്ച പ്രത്യേക പരിപാടിയും നടന്നു. ഈ പരിപാടിയിൽ ലഘുഭക്ഷണം നൽകിയത് നാലാം പിറന്നാൾ ആഘോഷിക്കുന്ന ആഡ്രിൻ ആബ്നർ എന്ന കുട്ടിയുടെ രക്ഷിതാക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194648/vayaltheeram-snehatheeram)