---
title: "കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി വെച്ച മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ"
english_title: "Two youths arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194449/two-youths-arrested-with-mdma"
published_at: "2024-03-26T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66024cde12313_news-card.jpg"
keywords: []
---

# കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി വെച്ച മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

> **Lead Summary:** പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രസന കുമാറും വി.വി യും പാർട്ടിയും മാടായിപാറയിൽ വെച്ച് എം ഡി എം എയുമായി രണ്ട് യുവാക്കളെ പിടികൂടി. മാടായി മെന വളപ്പിൽ നജീബ് എം.വി, പാളയം നഗറിൽ പുതിയ വീട്ടിൽ സിനാസ് പി വി എന്നിവർക്കെതിരെ എൻ ഡി പി എസ് പ്രകാരം കേസെടുത്തു. നിരവധി കേസുകളിലെ പ്രതിയും മാടായി പാറയിൽ ഉള്ള സ്ക്കൂൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കരുതി വെച്ച മെത്തഫിറ്റമിൻ ( 317 മില്ലിഗ്രാം) ആണ് പിടികൂടിയത്.

## Article Content

പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രസന കുമാറും വി.വി യും പാർട്ടിയും മാടായിപാറയിൽ വെച്ച് എം ഡി എം എയുമായി രണ്ട് യുവാക്കളെ പിടികൂടി. മാടായി മെന വളപ്പിൽ നജീബ് എം.വി, പാളയം നഗറിൽ പുതിയ വീട്ടിൽ സിനാസ് പി വി എന്നിവർക്കെതിരെ എൻ ഡി പി എസ് പ്രകാരം കേസെടുത്തു. നിരവധി കേസുകളിലെ പ്രതിയും മാടായി പാറയിൽ ഉള്ള സ്ക്കൂൾ കോളേജ് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി കരുതി വെച്ച മെത്തഫിറ്റമിൻ ( 317 മില്ലിഗ്രാം) ആണ് പിടികൂടിയത്.

പുതിയങ്ങാടി കുഞ്ഞി മംഗലം, പിലത്തറ ,പഴയങ്ങാടി, മാടായി പാറ ഭാഗങ്ങളിൽ മെത്ത ഫിറ്റമിൻ വിൽപ്പന നടത്തുന്നു പ്രധാന കണ്ണിയാണ് എക്സൈസിൻ്റെ പിടിയിൽ ആയിരിക്കുന്നത്. ആവശ്യർത്ഥം നിരവധി യുവക്കൾക്ക് മയക്കുമരുന്നിന് എത്തിച്ച് വിൽപ്പന നടന്നുന്നു മാടായി പറയുടെ വിവിധ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രികരിച്ച് യുവക്കളെ എത്തിച്ച് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ സൗകര്യം ഉണ്ടാക്കി നൽകുന്നതും ഇവരാണെന്ന് എക്സൈസ് പറയുന്നു.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തുണോളി, സജിത്ത് കുമാർ ,ജോർജ് ഫെർണ ണ്ടസ് പ്രിവെന്റീവ് ഓഫീസർ ഗ്രേഡുമാരായ ജനാർദ്ദനൻ എം.കെ,യേശുദാസൻ.പി രജിരാഗ് പി പി, ശ്രീകുമാർ വി പി, ഡ്രൈവർ ഇസ്മയിൽ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194449/two-youths-arrested-with-mdma)