---
title: " ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 17 വർഷങ്ങൾക്ക് ശേഷം അള്ളാംകുളത്ത് വെച്ച് പിടികൂടി"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194308/arrest"
published_at: "2024-03-25T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601591fb6c9a_news-card.jpg"
keywords: []
---

#  ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 17 വർഷങ്ങൾക്ക് ശേഷം അള്ളാംകുളത്ത് വെച്ച് പിടികൂടി

> **Lead Summary:** **തളിപ്പറമ്പ്:** 2007 ല്‍ മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സമാജ്വാദി കോളനിയിലെ കെ.ഉമേഷ് നേയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് അള്ളാംകുളത്ത് ആക്രി തൊഴിലാളിയായി ഒളിവില്‍ കഴിയുകയായിരുന്നു.

## Article Content

**തളിപ്പറമ്പ്:** 2007 ല്‍ മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് മുങ്ങിയ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സമാജ്വാദി കോളനിയിലെ കെ.ഉമേഷ് നേയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് അള്ളാംകുളത്ത് ആക്രി തൊഴിലാളിയായി ഒളിവില്‍ കഴിയുകയായിരുന്നു.

മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഉമേഷിനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതി കഴിഞ്ഞ 17 വര്‍ഷങ്ങളായി വിവിധയിടങ്ങളല്‍ ആക്രി പെറുക്കല്‍ തൊഴിലെടുത്തു ജീവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194308/arrest)