---
title: "പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് രക്ഷിതാവിന് 55000 രൂപ പിഴ"
english_title: "Parent fined Rs 55000 for minor child riding scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/194240/parent-fined-rs-55000-for-minor-child-riding-scooter"
published_at: "2024-03-25T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660125d5958f5_download.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് രക്ഷിതാവിന് 55000 രൂപ പിഴ

> **Lead Summary:** **തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാൽ സ്വദേശിനിയുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഇവരുടെ 14 കാരനായ മകന്‍ ഇന്നലെ ഉച്ചക്ക് കാക്കാഞ്ചാലില്‍ ഉച്ചക്ക് കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചുവരുന്നതുകണ്ട് തളിപ്പറമ്പ് ട്രാഫിക് യൂണിറ്റിലെ എസ്.ഐ ഷിബു.എഫ്.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59 പി-4289 നമ്പര്‍ സ്‌ക്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്. ആര്‍.സി.ഉടമയും രക്ഷിതാവുമായ മാതാവിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുംഉള്‍പ്പെടെ 55,000 രൂപയാണ് പിഴയായി ഈടാക്കുക.

## Article Content

**തളിപ്പറമ്പ്: **പ്രായപൂര്‍ത്തിയെത്താത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിന് ആര്‍.സി ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാൽ സ്വദേശിനിയുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഇവരുടെ 14 കാരനായ മകന്‍ ഇന്നലെ ഉച്ചക്ക് കാക്കാഞ്ചാലില്‍ ഉച്ചക്ക് കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്‌ക്കൂട്ടര്‍ ഓടിച്ചുവരുന്നതുകണ്ട് തളിപ്പറമ്പ് ട്രാഫിക് യൂണിറ്റിലെ എസ്.ഐ ഷിബു.എഫ്.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ.എല്‍-59 പി-4289 നമ്പര്‍ സ്‌ക്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി കസ്റ്റഡിയിലെടുത്തത്. ആര്‍.സി.ഉടമയും രക്ഷിതാവുമായ മാതാവിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുംഉള്‍പ്പെടെ 55,000 രൂപയാണ് പിഴയായി ഈടാക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/194240/parent-fined-rs-55000-for-minor-child-riding-scooter)