---
title: "തളിപ്പറമ്പിൽ വീണ്ടും സ്വർണമാല കവർന്നു, വീട്ടമ്മയുടെ നാലര പവന്റെ മാലയാണ് മോഷണം പോയത്"
english_title: "Gold necklace stolen again in Taliparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19405/gold-necklace-stolen-again-in-taliparamba"
published_at: "2022-01-06T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d679eea95b0_images (8).jpg"
keywords: []
---

# തളിപ്പറമ്പിൽ വീണ്ടും സ്വർണമാല കവർന്നു, വീട്ടമ്മയുടെ നാലര പവന്റെ മാലയാണ് മോഷണം പോയത്

> **Lead Summary:** **തളിപ്പറമ്പ: **ഉറങ്ങിക്കിടക്കുകയായിരുന്ന വിട്ടമ്മയുടെ നാലരപ്പവൻ്റെ സ്വർണ്ണമാല കവർന്നു. തൃച്ചംബരം ഇലത്താളംവയലിലെ കെ.വി ഗോപാലകൃഷ്ണൻ്റെ ഭാര്യ സാവിത്രിയുടെ മാലയാണ് മോഷ്ടാവ് കവർന്നത്.

## Article Content

**തളിപ്പറമ്പ: **ഉറങ്ങിക്കിടക്കുകയായിരുന്ന വിട്ടമ്മയുടെ നാലരപ്പവൻ്റെ സ്വർണ്ണമാല കവർന്നു. തൃച്ചംബരം ഇലത്താളംവയലിലെ കെ.വി ഗോപാലകൃഷ്ണൻ്റെ ഭാര്യ സാവിത്രിയുടെ മാലയാണ് മോഷ്ടാവ് കവർന്നത്.

ഇന്ന് പുലർച്ചെ എഴുന്നേറ്റപ്പോൾ മാല കാണാത്തതിനെ തുടർന്ന് തിരയുന്നതിനിടെ അടുക്കുവാതിൽ തുറന്ന നിലയിൽ കാണുകയായിരുന്നു വാതിലിൻ്റെ കൊളുത്ത് തകർത്തിട്ടുണ്ട്. ഇതു വഴി വന്ന മോഷ്ടാവ് മാലയുമായി രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന. തൊട്ടടുത്ത കെ.വി കരുണാകരൻ നമ്പ്യാരുടെ വീടിൻ്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ ഏഴിന് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപം താമസിക്കുന്ന തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെ നേഴ്‌സ് മോളിയുടെ വീട്ടിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19405/gold-necklace-stolen-again-in-taliparamba)