---
title: "വീണ്ടും ഓൺലൈൻ തട്ടിപ്പ്: തൃച്ചംബരം സ്വദേശിക്ക് 14,70,800 രൂപ നഷ്ടമായി"
english_title: "Online fraud again"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193765/online-fraud-again"
published_at: "2024-03-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fe673654490_Untitled-2_web.jpg"
keywords: []
---

# വീണ്ടും ഓൺലൈൻ തട്ടിപ്പ്: തൃച്ചംബരം സ്വദേശിക്ക് 14,70,800 രൂപ നഷ്ടമായി

> **Lead Summary:** വീണ്ടും ഓൺലൈൻ തട്ടിപ്പ്: തൃച്ചംബരം സ്വദേശിക്ക് 14,70,800 രൂപ നഷ്ടമായി. തൃച്ചംബരം പാരിജാത് ഹൗസിൽ രാജീവ് മേനോന്റെ പരാതിയിൽ ആമസോൺ റിവ്യൂ റോബോട്ട് ആപ്ലിക്കേഷൻ ഓണർ ജൂഡിക്കെതിരെയാണ് കേസ്.

## Article Content

വീണ്ടും ഓൺലൈൻ തട്ടിപ്പ്: തൃച്ചംബരം സ്വദേശിക്ക് 14,70,800 രൂപ നഷ്ടമായി. തൃച്ചംബരം പാരിജാത് ഹൗസിൽ രാജീവ് മേനോന്റെ പരാതിയിൽ ആമസോൺ റിവ്യൂ റോബോട്ട് ആപ്ലിക്കേഷൻ ഓണർ ജൂഡിക്കെതിരെയാണ് കേസ്.

ഓൺലൈൻ ട്രേഡിങ് നടത്തി ലാഭമുണ്ടാക്കി കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 23.11.2023 മുതൽ 21.2.2024 വരെയുള്ള കാലയളവിൽ ഇയാളുടെയും ഭാര്യയുടെയും തളിപ്പറമ്പ് എസ്ബിഐ അക്കൗണ്ടുകളിൽ നിന്നും 14,70,800 രൂപ പ്രതികൾ പറഞ്ഞുകൊടുത്ത 10 അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് ലാഭമോ പണമോ തിരികെ നൽകാതെ ചതി ചെയ്യുകയായിരുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193765/online-fraud-again)