---
title: "നവീകരിച്ച വരഡൂലിലെ മുഹിയുദ്ദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥികളായി ക്ഷേത്രം ഭാരവാഹികൾ"
english_title: "Temple officials as the chief guests at the inauguration of the renovated Muhiuddin Juma Masjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193672/temple-officials-as-the-chief-guests-at-the-inauguration-of-the-renovated-muhiuddin-juma-masjid"
published_at: "2024-03-22T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fdac5a1621d_news-card.jpg"
keywords: []
---

# നവീകരിച്ച വരഡൂലിലെ മുഹിയുദ്ദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥികളായി ക്ഷേത്രം ഭാരവാഹികൾ

> **Lead Summary:** നവീകരിച്ച വരഡൂലിലെ മുഹിയുദ്ദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥികളായി ഇതേ പ്രദേശത്തെ ലക്ഷ്മി നാരായണക്ഷേത്രം ഭാരവാഹികൾ. ഇന്നലെ രാത്രിയാണ് വരഡൂൽ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ ക്ഷേത്രം ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചത്.

## Article Content

നവീകരിച്ച വരഡൂലിലെ മുഹിയുദ്ദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യ അതിഥികളായി ഇതേ പ്രദേശത്തെ ലക്ഷ്മി നാരായണക്ഷേത്രം ഭാരവാഹികൾ. ഇന്നലെ രാത്രിയാണ് വരഡൂൽ മുഹിയുദ്ദീൻ ജുമാമസ്ജിദിൽ ക്ഷേത്രം ഭാരവാഹികൾക്ക് സ്വീകരണം സംഘടിപ്പിച്ചത്.

മതത്തിന്റെയും വർണത്തിന്റെയും പേരിൽ പോരടിക്കുന്ന ഇന്നത്തെ സമൂഹത്തിൽ മതേതരത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് വരഡുൽ മുഹിയുദ്ദീൻ ജുമാ മസ്ജിദും ലക്ഷ്മി നാരായണ ക്ഷേത്രവും. പള്ളിക്കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് ക്ഷേത്ര ഭാരവാഹികൾ എല്ലാവരും മസ്ജിദിൽ സന്ദർശനം നടത്തി. ഇവർ തമ്മിലുള്ള ബന്ധം വളരെക്കാലമായി നിലനിൽക്കുന്നു. ക്ഷേത്ര ഉത്സവാഘോഷ സമാപനദിവസം പള്ളിയിലേക്ക് ക്ഷേത്രം വക അരിയും തേങ്ങയും വെള്ളവും എത്തിച്ചു നൽകാറുണ്ട്. ഇന്നും മുടങ്ങാതെ പ്രസ്തുത കർമ്മം ക്ഷേത്ര ഭാരവാഹികൾ നിർവഹിക്കുന്നു.

> "നല്ല സ്വീകരണം. ക്ഷേത്രമായാലും പള്ളിയായാലും നല്ല ലക്ഷ്യത്തോടെ മുന്നോട്ട് പോകണം എന്ന പ്രാർത്ഥന മാത്രം, ഇനിയും ഒരുപാട് ഉയർച്ചയിലേക്ക് രണ്ട് ആരാധനാലയങ്ങളും എത്തട്ടെ, അത് നമ്മുടെ ഗ്രാമത്തിന് ഒരു മുതൽക്കൂട്ടാകട്ടെ" എന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193672/temple-officials-as-the-chief-guests-at-the-inauguration-of-the-renovated-muhiuddin-juma-masjid)