---
title: "തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ വ്യാപരോത്സവ്; ഒൻപതാമത് നറുക്കെടുപ്പ് നടത്തി"
english_title: "Thaliparamba Merchants Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193647/thaliparamba-merchants-association"
published_at: "2024-03-22T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd9ae6b4ed5_news-card.jpg"
keywords: []
---

# തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ വ്യാപരോത്സവ്; ഒൻപതാമത് നറുക്കെടുപ്പ് നടത്തി

> **Lead Summary:** > തളിപറമ്പ മെർച്ചന്റ്സ് അസോസിയേന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തളിപറമ്പ ഷോപ്പിങ് ഫെസ്റ്റിവൽ "വ്യാപാരോത്സവ് '23-'24" പദ്ധതിയുടെ ഒൻപതാമത് നറുക്കെടുപ്പ് തളിപറമ്പ ഹൈവേ നബ്രാസ് ഷോപ്പിങ് കോംപ്ലെക്സിൽ ഇസ്കാൻ ജ്വല്ലറിക്ക് മുൻവശം വെച്ച് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട്‌ കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻ ഫ്ലുവൻസറും ഷെഫുമായ ഷെഫ് ഷാൻ ചടങ്ങ് ഉൽഘാടനം ചെയ്തു.

## Article Content

> തളിപറമ്പ മെർച്ചന്റ്സ് അസോസിയേന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന തളിപറമ്പ ഷോപ്പിങ് ഫെസ്റ്റിവൽ "വ്യാപാരോത്സവ് '23-'24" പദ്ധതിയുടെ ഒൻപതാമത് നറുക്കെടുപ്പ് തളിപറമ്പ ഹൈവേ നബ്രാസ് ഷോപ്പിങ് കോംപ്ലെക്സിൽ ഇസ്കാൻ ജ്വല്ലറിക്ക് മുൻവശം വെച്ച് തളിപ്പറമ്പ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട്‌ കെ.എസ്.റിയാസിന്റെ അധ്യക്ഷതയിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻ ഫ്ലുവൻസറും ഷെഫുമായ ഷെഫ് ഷാൻ ചടങ്ങ് ഉൽഘാടനം ചെയ്തു.

പ്രോഗ്രാം കോർഡിനേറ്റർ എം.എ. മുനീർ നറുക്കെടുപ്പ് നിയന്ത്രിച്ചു കഴിഞ്ഞ നറുക്കെടുപ്പിലെ വിജയികൾക്ക് മുഖ്യ സ്പോൺസർ ആയ എം.പി.ഹസൻ ഇസ്കാൻ ഗോൾഡ്,നബ്രാസ് ഷോപ്പിങ് കോംപ്ലക്സ് ഉടമ നിസാർ നബ്രാസ്,സഹ സ്പോൺസർമാരായ മുഹമ്മദ്‌ റാഫി ഷൂബീഡൂ,ഫാറൂഖ് സെഞ്ച്വറി ഫാഷൻ സിറ്റി,മിൻഹാജ് ജെ ആർ നിയർബി ഹൈപ്പർമാർക്കറ്റ് , ഫർസീൻ കെ.എം.പ്ലിവുഡ്സ് എന്നിവർ ചേർന്ന് നൽകി. വൈസ് പ്രസിഡന്റുമാരായ കെ. അയൂബ്,കെ.പി. മുസ്തഫ,സെക്രട്ടറിമാരായ കെ.കെ.നാസർ,കെ.വി.ഇബ്രാഹിംകുട്ടി,സി.പി.ഷൌക്കത്തലി പ്രോഗ്രാം കൺവീനർ സി.ടി.അഷ്‌റഫ്‌, യൂത്ത് വിങ്ങിന്റെ ബി.ശിഹാബ്,കെ.ഖലീൽ,അലി ആല്പി,തുടങ്ങിയവർ സംസാരിച്ചു കെ. വി.സൈനുദ്ധീൻ,അബ്ദുള്ള എൻ.എ. കെ ,ജമാൽ കെ. പി.പി,മുഹമ്മദ്‌ കുഞ്ഞി ചൊട്ട്, ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിന് തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ധീൻ സ്വാഗതവും ട്രേഷറർ ടി.ജയരാജ്‌ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193647/thaliparamba-merchants-association)