---
title: "ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്: കണ്ണൂർ നഗത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "Protest organized at Kannur\"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193551/protest-organized-at-kannur"
published_at: "2024-03-22T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd2e901e8c6_Untitled-2-web.jpg"
keywords: []
---

# ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്: കണ്ണൂർ നഗത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ കാൽടെക്സിൽ നിന്നാരംഭിച്ച പ്രകടനം വൈദ്യുത ഭവനം വഴി തെക്കി ബസാറിൽ സമാപിച്ചു.

## Article Content

**കണ്ണൂർ : **ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ കാൽടെക്സിൽ നിന്നാരംഭിച്ച പ്രകടനം വൈദ്യുത ഭവനം വഴി തെക്കി ബസാറിൽ സമാപിച്ചു.

തുടർന്നുള്ള പ്രതിഷേധ യോഗം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഏജൻസികള ദുരുപയോഗപ്പെടുത്തി അമിതാധികാര പ്രവണത കാണിക്കുകയാണ് കേന്ദ്രസർക്കാരെന്ന് എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളെയും ജനാധിപത്യ ശക്തികളെയും അടിച്ചമർത്തുന്നതിന്ന് നരേന്ദ്ര മോഡി തന്നെ നേരിട്ടറിങ്ങിയതിൻ്റെ പ്രകടമായ ഉദാഹരണമാണ് കെജ്രിവാളിൻ്റെ അറസ്റ്റ്.

രാജ്യം എങ്ങോട്ടേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നിൻ്റെ വ്യക്തമായ സൂചനയാണ് ഇതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193551/protest-organized-at-kannur)