---
title: "അതിർത്തി തർക്കത്തിന്റെ പേരിൽ കുടുംബത്തിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്"
english_title: "Attack on family "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193543/attack-on-family"
published_at: "2024-03-22T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd2b34ef514_Untitled-2_web.jpg"
keywords: []
---

# അതിർത്തി തർക്കത്തിന്റെ പേരിൽ കുടുംബത്തിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്

> **Lead Summary:** അതിർത്തി തർക്കത്തിന്റെ പേരിൽ കുടുംബത്തിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് സ്വദേശിയായ ഷൈനിനെതിരെയാണ് പറശ്ശിനിക്കടവ് പുതിയപുരയിൽ ഹൗസിൽ മോഹനൻ പി പി യുടെ പരാതിയിൽ കേസെടുത്തത്.

## Article Content

അതിർത്തി തർക്കത്തിന്റെ പേരിൽ കുടുംബത്തിന് നേരെ ആക്രമണം: ഒരാൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് സ്വദേശിയായ ഷൈനിനെതിരെയാണ് പറശ്ശിനിക്കടവ് പുതിയപുരയിൽ ഹൗസിൽ മോഹനൻ പി പി യുടെ പരാതിയിൽ കേസെടുത്തത്.

ഇക്കഴിഞ്ഞ് ഇരുപതാം തീയതി പറശ്ശിനിക്കടവിൽ വച്ച് മോഹനനെയും ഭാര്യയെയും അയാളുടെ മകന്റെ ഭാര്യയെയും തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യുകയും കൈകൊണ്ട് അടിച്ചു തള്ളിയിട്ട് വലതു കൈകൾ പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിന് കാരണം അതിർത്തി തർക്കമാണെന്നും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് പോലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193543/attack-on-family)