---
title: "കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം കമ്മറ്റി ' സആദ' ഇഫ്താർ സംഗമം നടത്തി"
english_title: "saada iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193489/saada-iftar-meet"
published_at: "2024-03-22T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd057fb1f52_news-card.jpg"
keywords: []
---

# കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം കമ്മറ്റി ' സആദ' ഇഫ്താർ സംഗമം നടത്തി

> **Lead Summary:** തളിപ്പറമ്പിന്റെ തനിമയും പെരുമയും പ്രവാസ നാട്ടിലും ഓർമപ്പെടുത്തി കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം കമ്മറ്റി ' സആദ ' ഇഫ്താർ സംഗമം നടത്തി. ' കണ്ണൂർ ഡേയ്‌സി ' ന്റെ ഭാഗമായി വ്രത ശുദ്ധിയുടെ സുകൃത നാളുകൾ എന്ന ശീർഷകത്തിൽ കണ്ണൂർ ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച റമദാൻ ക്യാമ്പയിന്റെ ഭാഗമായാണ് തളിപ്പറമ്പ മണ്ഡലം കെഎംസിസിയും ഇഫ്‌താർ സംഘടിപ്പിച്ചത്.

## Article Content

തളിപ്പറമ്പിന്റെ തനിമയും പെരുമയും പ്രവാസ നാട്ടിലും ഓർമപ്പെടുത്തി കെഎംസിസി ഖത്തർ തളിപ്പറമ്പ മണ്ഡലം കമ്മറ്റി ' സആദ ' ഇഫ്താർ സംഗമം നടത്തി. ' കണ്ണൂർ ഡേയ്‌സി ' ന്റെ ഭാഗമായി വ്രത ശുദ്ധിയുടെ സുകൃത നാളുകൾ എന്ന ശീർഷകത്തിൽ കണ്ണൂർ ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച റമദാൻ ക്യാമ്പയിന്റെ ഭാഗമായാണ് തളിപ്പറമ്പ മണ്ഡലം കെഎംസിസിയും ഇഫ്‌താർ സംഘടിപ്പിച്ചത്.

തുമാമ കെഎംസിസി ഹാളിൽ നടന്ന ഇഫ്താർ സംഗമം കെഎംസിസി ഖത്തർ ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം പുളുക്കൂലിന്റെ അദ്ധ്യക്ഷതയിൽ അബ്ദുൽ ഹകീം ഹുദവി റമദാൻ പ്രഭാഷണവും കണ്ണൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് നൗഷാദ് മാങ്കടവ് പ്രാർത്ഥനയും നടത്തി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഹനീഫ ഏഴാംമെയിൽ, ജനറൽ സെക്രട്ടറി ഷഹബാസ് തങ്ങൾ, ട്രഷറർ ഹാഷിം നീർവേലി, റഹീസ് പെരുമ്പ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു,

യൂനുസ് ശാന്തിഗിരി സ്വാഗതവും ഷംസീർ കമ്പിൽ നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ലാ ഭാരവാഹികളായ ഹംസ കുട്ടി വായാട്, അബ്ദു റഹ്‌മാൻ തലശ്ശേരി, അസീസ് കക്കാട്ട്, സൈഫുദ്ധീൻ ശ്രീകണ്ടാപുരം, ബഷീർ കാട്ടൂർ, മണ്ഡലം ട്രഷറർ യൂസുഫ് പന്നിയൂർ, ഭാരവാഹികളായ, അബ്ദുൽ ബാരി ചപ്പാരപ്പടവ്, സകരിയ കൊമ്മച്ചി, സാഹിദ് ആസാദ് നഗർ, ശറഫുദ്ധീൻ ചപ്പാരപ്പടവ്, അർശിദ് കൊളച്ചേരി, മുൻഭാരവാഹികളായ, ദാവൂദ് തണ്ടപ്പുറം, റസാഖ് മുക്കുന്ന്, എസ് കെ എസ്‌ എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സമീർ അസ്ഹരി റാഷിദ് പുളിങ്ങോം, ഉമറുൽ ഫാറൂഖ് പയ്യന്നൂർ, ശകീർ പെടേന, നൗഫൽ PM, ഷഫീഖ് മാങ്കടവ്, ഷുഹൈബ്, നാസർ നരിക്കോട്, ജസീർ പഴശ്ശി , തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193489/saada-iftar-meet)