---
title: "കണ്ണൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി"
english_title: "a tiger was caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193434/a-tiger-was-caught"
published_at: "2024-03-21T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc538398f8c_news-card.jpg"
keywords: []
---

# കണ്ണൂരിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

## Article Content

**കണ്ണൂര്‍: **കണ്ണൂര്‍ അടയ്ക്കാത്തോട് ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അഞ്ചു ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കുന്നത്. ഇന്നു വൈകീട്ട് നാലു മണിയോടെയാണ് കടുവ പിടിയിലാകുന്നത്. രണ്ടു വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ദൗത്യസംഘമാണ് കടുവയെ പിടികൂടിയത്.

ഞായറാഴ്ച വനംവകുപ്പിന്റെ കണ്‍മുന്നില്‍ നിന്നും കടന്നുകളഞ്ഞ കരിയങ്കാവിലെ റബര്‍ തോട്ടത്തില്‍ വെച്ചാണ് കടുവയെ കണ്ടത്. തുടര്‍ന്ന് കടുവയെ മറ്റൊരാളുടെ പറമ്പിലേക്ക് ഓടിച്ചു. പിന്നീട് കടുവയെ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. കടുവയെ കണ്ണവത്തേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193434/a-tiger-was-caught)