---
title: "എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി"
english_title: "NDA candidate ML Ashwini visited various centers in Kalyassery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193428/nda-candidate-ml-ashwini-visited-various-centers-in-kalyassery"
published_at: "2024-03-21T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc4ee002b35_news-card.jpg"
keywords: []
---

# എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി

> **Lead Summary:** കാസർകോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ ചെറുകുന്ന് മിഷൻ ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച പര്യടനം വൈകിട്ട് പഴയങ്ങാടി ടൗണിൽ റോഡ് ഷോ നടത്തി. മണ്ഡലത്തിലെ ബലിദാനികളുടെ വീടുകൾ സന്ദർശിക്കുകയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

## Article Content

കാസർകോട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. ഇന്നലെ രാവിലെ ചെറുകുന്ന് മിഷൻ ആശുപത്രിക്ക് സമീപത്ത് നിന്നാരംഭിച്ച പര്യടനം വൈകിട്ട് പഴയങ്ങാടി ടൗണിൽ റോഡ് ഷോ നടത്തി. മണ്ഡലത്തിലെ ബലിദാനികളുടെ വീടുകൾ സന്ദർശിക്കുകയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

ബിജെപി ദേശീയ കൗൺസിൽ അംഗം പ്രമീള സി.നായക്, കണ്ണൂർ ജില്ലാ സെൽ കോ ഓർഡിനേറ്റർ കാളീശ്വരം ഗംഗാധരൻ, മഹിളാമോർച്ച കാസർകോട് ജില്ലാ പ്രസിഡന്റ് പുഷ്പ ഗോപാലൻ, സംസ്ഥാന സമിതി അംഗം സി.നാരായണൻ, കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സി, ജനറൽ സെക്രട്ടറി കെ സജീവൻ, എ കെ ഗോവിന്ദൻ തുടങ്ങിയവർ പര്യടനത്തെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193428/nda-candidate-ml-ashwini-visited-various-centers-in-kalyassery)