---
title: "മയക്കു മരുന്നുമായി നാല് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണു പരിക്കേറ്റു "
english_title: "Drug case, four arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19341/drug-case-four-arrested"
published_at: "2022-01-05T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5b15bc6fe0_859674-75199-axhywvjxyg-1511960362(1).jpg"
keywords: []
---

# മയക്കു മരുന്നുമായി നാല് പേർ പിടിയിൽ, ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണു പരിക്കേറ്റു 

> **Lead Summary:** തലശ്ശേരി : മാരകമായ മയക്ക് മരുന്നുമായി തലശ്ശേരി സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. പോലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടയിൽ വീണ് സാരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

തലശ്ശേരി : മാരകമായ മയക്ക് മരുന്നുമായി തലശ്ശേരി സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. പോലീസിനെ കണ്ട് രക്ഷപ്പെടുന്നതിനിടയിൽ വീണ് സാരമായി പരിക്കേറ്റ മറ്റൊരു യുവാവിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തലശ്ശേരി ജില്ലാ കോടതിക്കടുത്തുള്ള വിക്ടോറിയ ഹോട്ടലിൽ പോലീസും സ്പെഷ്യൽ സ്ക്കോടും നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി തലശ്ശേരി കോടിയേരിയിലെ ഷബാനാസിൽ മുഹമ്മദ് ഫായിസ് (19) വടക്കുമ്പാട് കൂളിബസാർ സ്വദേശികളായ മർവ്വാസിൽ മുഹമ്മദ് സിദാൻ (20) നിജാ സിൽ ജുബിൻ ഹിറാദ് എൻ.(20) റിയാമൻസിലിൽ മുഹമ്മദ് റാഫിൽ (19) എന്നിവരെ അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതി മുഴപ്പിലങ്ങാട് കുളം സ്വദേശിയായ ഹർഷാദ് (20) പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ വീണ് സാരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് .ഇയാൾ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലുമാണ്.

അറസ്റ്റിലായവർ മയക്ക് മരുന്ന് ഉപയോഗിക്കുകയും മറ്റുള്ളവർക്ക് എത്തിച്ച് കൊടുക്കുന്നവരുമാണത്രെ.വിദ്യാർത്ഥികളാണ് ഇവരുടെ കണ്ണികളുമത്രെ. ഇവിടെ സ്ഥിരമായി തമ്പടിച്ച് ഇത്തരം മയക്ക് മരുന്നുകൾ ഉപയോഗിക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യാറുള്ളതായും ഇതുമായി ബന്ധപ്പെട്ട് അക്രമങ്ങളും നടക്കാറുള്ളതായി പരിസരവാസികൾ ആരോപിക്കുന്നുണ്ട്.

ഇവരിൽ നിന്നും 2.040.ഗ്രാം എം.ഡി.എം.എ.പോലീസ് കണ്ടെടുത്തിട്ടുണ്ട്.എസ്.ഐ.ആർ.മനു എ.എസ്.ഐ.മാരായ അരുൺ, രാജീവൻ വളയം, കെ.സുധീഷ്, എ.സി.പി.യുടെ മയക്ക് മരുന്ന് വിരുദ്ധ സ്ക്വാഡിലെ രാഹുൽ, റിനിൽ, അനൂപ് എന്നിവരുടെ നേതത്വത്തിലായിരുന്നു പരിശോധന. തലശ്ശേരിയിലെ മറ്റ് സ്ഥലങ്ങളിലും പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19341/drug-case-four-arrested)