---
title: "സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നവരെ പിടികൂടി"
english_title: "distributed prohibited tobacco products"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193344/distributed-prohibited-tobacco-products"
published_at: "2024-03-21T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbeddea6cad_download_(1).jfif"
keywords: []
---

# സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നവരെ പിടികൂടി

> **Lead Summary:** **തളിപ്പറമ്പ് : **സ്കൂൾ വിദ്യാർത്ഥികൾക്കടക്കം നിരോധിക പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നയാളെ തളിപ്പറമ്പ് പോലീസ് പിടികൂടി.ചൊർക്കള അതിരിയാട് സ്വദേശി എം.പി അൽഅമീൻ ആണ് കുറുമാത്തൂർ ഡയറിക്ക് സമീപം വച്ച് പിടിയിലായത് .സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പരിശോധിച്ചപ്പോഴാണ് നിരോധിക പുകയില ഉൽപ്പന്നമായ അഞ്ച് പാക്കറ്റ് ഹാൻസ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ് : **സ്കൂൾ വിദ്യാർത്ഥികൾക്കടക്കം നിരോധിക പുകയില ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നയാളെ തളിപ്പറമ്പ് പോലീസ് പിടികൂടി.ചൊർക്കള അതിരിയാട് സ്വദേശി എം.പി അൽഅമീൻ ആണ് കുറുമാത്തൂർ ഡയറിക്ക് സമീപം വച്ച് പിടിയിലായത് .സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പരിശോധിച്ചപ്പോഴാണ് നിരോധിക പുകയില ഉൽപ്പന്നമായ അഞ്ച് പാക്കറ്റ് ഹാൻസ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

വിളയാങ്കോട് കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. കടയുടമ വിളയാങ്കോട് സ്വദേശി മുനീബ മൻസിലിൽ മുനീർ (51) നെതിരെ കേസെടുത്തു. ഈ കടയിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികളടക്കമുള്ളർക്ക് നിരോധിക പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിയാരം എസ്ഐ അനീഷ് വടക്കേടത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.പരിശോധനയിൽ നിരോധിത പുകയില ഉൽപന്നമായ കൂൾ ലിപ്പിൻ്റെ അഞ്ചോളം പാക്കറ്റുകളാണ് കണ്ടെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193344/distributed-prohibited-tobacco-products)