---
title: "സർവ്വീസ് സെൻ്ററിൽ നിന്ന് കാർ കവർന്ന സംഘത്തെ അറസ്റ്റ് ചെയ്തു"
english_title: "The city police arrested the gang"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193227/the-city-police-arrested-the-gang"
published_at: "2024-03-20T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fb0fd5edcc4_DSC_7464_(1).JPG"
keywords: []
---

# സർവ്വീസ് സെൻ്ററിൽ നിന്ന് കാർ കവർന്ന സംഘത്തെ അറസ്റ്റ് ചെയ്തു

> **Lead Summary:** **കണ്ണൂർ:** സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ പാലത്തിന് സമീപത്തുള്ള സർവ്വീസ് സ്റ്റേഷനിൽ പെയിൻറീംഗ് വർക്കിന് കൊണ്ടുവന്ന കാർ മോഷണം ചെയ്ത് കൊണ്ടുപോയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 04.03.2024 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.

## Article Content

**കണ്ണൂർ:** സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ പാലത്തിന് സമീപത്തുള്ള സർവ്വീസ് സ്റ്റേഷനിൽ പെയിൻറീംഗ് വർക്കിന് കൊണ്ടുവന്ന കാർ മോഷണം ചെയ്ത് കൊണ്ടുപോയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 04.03.2024 ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.

സിസിടിവി യും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഫൈസൽ (23) ഓലിക്കൽ ഹൗസ്,നെല്ലികുഴി,എറണാകുളം ആകാശ് കെഎസ് (24)കണ്ണങ്കാരി ഹൗസ്, മാരിപ്പറ, കോതമംഗലം, എറണാകുളം രാഹുൽ കെ.എൻ (28), കുമുള്ളൻ ചാലിൽ ഹൗസ്, നെല്ലിക്കുഴി, കോതമംഗലം, എറണാകുളം എന്നിവർ അറസ്റ്റിലായത്.

കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ എസ് ഐ സതീഷ് കുമാർ, എസ് ഐ വിനോദ് ആർ പി,സീനിയർ സിവിൽ പോലീസ് ഓഫിസർമാരയ സ്നേഹേഷ്, സജിത്ത്,ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ എറണാകുളത്തു നിന്നും പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193227/the-city-police-arrested-the-gang)