---
title: "കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ലോട്ടറി സ്റ്റാൾ കത്തിനശിച്ചു"
english_title: "Lottery stall burnt down near Kannur Head Post Office"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193120/lottery-stall-burnt-down-near-kannur-head-post-office"
published_at: "2024-03-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faa42862fb6_fire.jfif"
keywords: []
---

# കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ലോട്ടറി സ്റ്റാൾ കത്തിനശിച്ചു

> **Lead Summary:** **കണ്ണൂർ: **മുഖ്യ തപാൽ ഓഫീസിന് സമീപമുണ്ടായ തീപ്പിടിത്തത്തിൽ ലോട്ടറിക്കട പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു തീപ്പിടിത്തം. പരിസരത്ത് ചെരിപ്പ് വിൽപ്പന നടത്തിയിരുന്നു. പൊട്ടിയ ചെരിപ്പും മറ്റും ചാക്കിലാക്കി ലോട്ടറിക്കടയുടെ അരികെ വെച്ചിരുന്നു. ഇതിന് ആരെങ്കിലും തീ കൊടുത്തതാകാം ലോട്ടറിക്കടയിലേക്ക് തീ പടരാൻ കാരണമെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അടുത്തുള്ള വൈദ്യുതിലൈനിൽ നിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പോലീസും സ്ഥലത്തെത്തിയിരുന്നു.

## Article Content

**കണ്ണൂർ: **മുഖ്യ തപാൽ ഓഫീസിന് സമീപമുണ്ടായ തീപ്പിടിത്തത്തിൽ ലോട്ടറിക്കട പൂർണമായി കത്തിനശിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു തീപ്പിടിത്തം. പരിസരത്ത് ചെരിപ്പ് വിൽപ്പന നടത്തിയിരുന്നു. പൊട്ടിയ ചെരിപ്പും മറ്റും ചാക്കിലാക്കി ലോട്ടറിക്കടയുടെ അരികെ വെച്ചിരുന്നു. ഇതിന് ആരെങ്കിലും തീ കൊടുത്തതാകാം ലോട്ടറിക്കടയിലേക്ക് തീ പടരാൻ കാരണമെന്ന് കരുതുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അടുത്തുള്ള വൈദ്യുതിലൈനിൽ നിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പോലീസും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193120/lottery-stall-burnt-down-near-kannur-head-post-office)