---
title: "വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, വായിൽ തുണി തിരുകി സ്വർണവും പണവും കവർന്നു"
english_title: "robbed  gold and money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193119/robbed-gold-and-money"
published_at: "2024-03-20T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faa3d5d9963_news-card.jpg"
keywords: []
---

# വയോധികയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി, വായിൽ തുണി തിരുകി സ്വർണവും പണവും കവർന്നു

> **Lead Summary:** **തലശേരി: ** ഹൃദ്രോഗിയായ അറുപത്തിയെട്ടുകാരിയുടെ വായിൽ തുണി തിരുകി കൊള്ളയടിച്ചു. തലശ്ശേരി ചിറക്കര കെ ടി പി മുക്കിലെ ഫിഫാസ് വീട്ടിലാണ് ഇന്ന് പുലർച്ചെ മൂന്നര മണിക്ക് കവർച്ച നടന്നത്. വീടിൻ്റെ ഗ്രിൽസും വാതിലിൻ്റെ പൂട്ടും തകർത്താണ് രണ്ടംഗ സംഘം വീട്ടിനുള്ളിൽ കടന്നത്. താഴത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അറുപത്തിയെട്ടുകാരിയായ അഫ്സത്തിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം വായിൽ തുണി തിരുകിയ ശേഷം ദേഹത്തുണ്ടായിരുന്ന മാലയും വളയും ഉൾപ്പെടെയുള്ള ഏഴ് പവൻ ആഭരണങളും പതിനായിരം രൂപയും എ ടി എം കാർഡും അടങ്ങിയ രണ്ട് പേഴ്സും കവരുകയായിരുന്നു.

## Article Content

**തലശേരി: ** ഹൃദ്രോഗിയായ അറുപത്തിയെട്ടുകാരിയുടെ വായിൽ തുണി തിരുകി കൊള്ളയടിച്ചു. തലശ്ശേരി ചിറക്കര കെ ടി പി മുക്കിലെ ഫിഫാസ് വീട്ടിലാണ് ഇന്ന് പുലർച്ചെ മൂന്നര മണിക്ക് കവർച്ച നടന്നത്. വീടിൻ്റെ ഗ്രിൽസും വാതിലിൻ്റെ പൂട്ടും തകർത്താണ് രണ്ടംഗ സംഘം വീട്ടിനുള്ളിൽ കടന്നത്. താഴത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അറുപത്തിയെട്ടുകാരിയായ അഫ്സത്തിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം വായിൽ തുണി തിരുകിയ ശേഷം ദേഹത്തുണ്ടായിരുന്ന മാലയും വളയും ഉൾപ്പെടെയുള്ള ഏഴ് പവൻ ആഭരണങളും പതിനായിരം രൂപയും എ ടി എം കാർഡും അടങ്ങിയ രണ്ട് പേഴ്സും കവരുകയായിരുന്നു.

അഫ്സത്തിൻ്റെ മുറിയിൽ നിന്നും ബഹളം കേട്ട് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകളും പേരകുട്ടിയും താഴെ എത്തിയപ്പോഴാണ് അതിക്രമത്തിന് ഇരയായത് കണ്ടത്. അപ്പോഴേക്കും അക്രമികൾ രക്ഷപെട്ടിരുന്നു. മുണ്ട് മാത്രം ധരിച്ച് മുഖം മറച്ച് നിലയിലാണ് അക്രമികൾ എത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. തലശേരി പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193119/robbed-gold-and-money)