---
title: "പരിക്കുപറ്റി ചികിത്സയിലിരിക്കെ അതിഥി തൊഴിലാളി മരിച്ചു"
english_title: "The guest worker died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193079/the-guest-worker-died"
published_at: "2024-03-20T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പരിക്കുപറ്റി ചികിത്സയിലിരിക്കെ അതിഥി തൊഴിലാളി മരിച്ചു

> **Lead Summary:** **തളിപ്പറമ്പ് :** അതിഥി തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സ്‌റ്റെപ്പില്‍ നിന്നും അബദ്ധത്തില്‍ വീണ് പരിക്കേറ്റനിലയിലാണ് അതിഥി തൊഴിലാളിയായ ആസാം ധുബ്രി ജില്ലയിലെ ഗോപാല്‍ ഗഞ്ച് കുരിര്‍പാര്‍ വില്ലേജിലെ പബന്‍ ചന്ദ്ര റായ്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

**തളിപ്പറമ്പ് :** അതിഥി തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സ്‌റ്റെപ്പില്‍ നിന്നും അബദ്ധത്തില്‍ വീണ് പരിക്കേറ്റനിലയിലാണ് അതിഥി തൊഴിലാളിയായ ആസാം ധുബ്രി ജില്ലയിലെ ഗോപാല്‍ ഗഞ്ച് കുരിര്‍പാര്‍ വില്ലേജിലെ പബന്‍ ചന്ദ്ര റായ്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പട്ടുവം മംഗലശേരിയിലെ കരാറുകാരന്‍ കളരിക്കാല്‍ വീട്ടില്‍ അജിത്തിന്റെ തൊഴിലാളിയായിരുന്നു. കഴിഞ്ഞ 16 ന് രാത്രി 11 ന് മംഗലശേരിയിലെ ക്വാര്‍ട്ടേഴസിന്റെ മുകള്‍ നിലയിലേക്ക് പോകാന്‍ സ്‌റ്റെപ്പ് കയറുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീണ നിലയിലാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയിലാണ് മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193079/the-guest-worker-died)