---
title: "വിസ വാഗ്ദാനം നൽകി രണ്ടു ലക്ഷം രൂപ തട്ടിയതായി പരാതി, ആലക്കോട് പൊലീസ് കേസ് എടുത്തു"
english_title: "Alcove police have registered a case alleging embezzlement of Rs 2 lakh by promising a visa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19305/alcove-police-have-registered-a-case-alleging-embezzlement-of-rs-2-lakh-by-promising-a-visa"
published_at: "2022-01-05T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d58040afb97_download (8).jpg"
keywords: []
---

# വിസ വാഗ്ദാനം നൽകി രണ്ടു ലക്ഷം രൂപ തട്ടിയതായി പരാതി, ആലക്കോട് പൊലീസ് കേസ് എടുത്തു

> **Lead Summary:** **ആലക്കോട്:**വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി 2 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതി നിർദേശ പ്രകാരം ആലക്കോട് പോലീസ് കേസെടുത്തു.

## Article Content

**ആലക്കോട്:**വിദേശത്തേക്ക് വിസ വാഗ്ദാനം നൽകി 2 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചതായി കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതി നിർദേശ പ്രകാരം ആലക്കോട് പോലീസ് കേസെടുത്തു.

മണക്കടവ് മൂരിക്കടവിലെ തരപ്പേൽ ഹൗസിൽ കുരുവിള ( 62 ) യുടെ പരാതിയിലാണ് പരിയാരം അമ്മാനപ്പാറ സി.പൊയിലിലെ കൊട്ടില വീട്ടിൽ വിനീത് വിജയനെ (34)തിരെ പോലീസ് കേസെടുത്തത്.

2019 ജൂൺ മാസം പത്താം തീയതിക്കും ഇക്കഴിഞ്ഞ ജനുവരി 4 വരെയുള്ള കാലയളവിൽ പരാതിക്കാരൻ മകനായ ജിബിന് കുവൈത്തിൽ ജോലിക്കായി വിസക്കു വേണ്ടി ബേങ്ക് അക്കൗണ്ട് വഴി രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നുവെന്നും പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന കാണിച്ചതിനെ തുടർന്ന് പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19305/alcove-police-have-registered-a-case-alleging-embezzlement-of-rs-2-lakh-by-promising-a-visa)