---
title: "തേങ്ങ പറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തിയവർക്ക് അനുമോദനം നൽകി തളിപ്പറമ്പ് അഗ്നിരക്ഷാസേന"
english_title: "Taliparambu Agni Rakshasa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/193031/taliparambu-agni-rakshasa"
published_at: "2024-03-20T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa5eefaa3f4_news-card.jpg"
keywords: []
---

# തേങ്ങ പറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തിയവർക്ക് അനുമോദനം നൽകി തളിപ്പറമ്പ് അഗ്നിരക്ഷാസേന

> **Lead Summary:** തെങ്ങുകയറ്റ തൊഴിലാളി തട്ടേരിയിലെ തോട്ടാപ്പള്ളി അനിൽ തേങ്ങ പറിക്കുന്നതിനിടയിൽ അപകടത്തിൽപെട്ടപ്പോൾ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്ത പൊള്ളയാട്ടെ സി.വി.ബിജു, അതിസാഹസികമായി തെങ്ങിൽ കയറി ജീവൻ രക്ഷിച്ച പി.പി.ഗണേശൻ, കളത്തിൽ രാഘവൻ എന്നിവരെ തളിപ്പറമ്പ അഗ്നിരക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

## Article Content

തെങ്ങുകയറ്റ തൊഴിലാളി തട്ടേരിയിലെ തോട്ടാപ്പള്ളി അനിൽ തേങ്ങ പറിക്കുന്നതിനിടയിൽ അപകടത്തിൽപെട്ടപ്പോൾ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്ത പൊള്ളയാട്ടെ സി.വി.ബിജു, അതിസാഹസികമായി തെങ്ങിൽ കയറി ജീവൻ രക്ഷിച്ച പി.പി.ഗണേശൻ, കളത്തിൽ രാഘവൻ എന്നിവരെ തളിപ്പറമ്പ അഗ്നിരക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

അഗ്നിരക്ഷാ സേനക്ക് വേണ്ടി മൊമെൻ്റോ നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ബാലചന്ദ്രൻ സി.വി, ഫയർ & റെസ്ക്യു ഓഫീസർമാരായ ശ്രീ.ഷജിൽ കുമാർ, ബിജു.കെ, ദയാൽ പി. വി , ഗിരീഷ് പി.വി. എന്നിവരാണ് ഇവരുടെ വീടുകളിൽ എത്തി ആദരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/193031/taliparambu-agni-rakshasa)