---
title: "18ന് സർക്കാർ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും,"
english_title: "Government doctors to go on strike on May 18"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19300/government-doctors-to-go-on-strike-on-may-18"
published_at: "2022-01-05T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d5799c07e1c_news card.jpg"
keywords: []
---

# 18ന് സർക്കാർ ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും,

> **Lead Summary:** **തിരുവനന്തപുരം: **പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.

## Article Content

**തിരുവനന്തപുരം: **പതിനൊന്നാം ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിന് സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തിൽ ഡോക്ടർമാർ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി.

സംസ്ഥാന പ്രസിഡന്റ് ഡോ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ 18ന് അത്യാഹിത -അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കി ഡോക്ടർമാർ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെ വാഹന പ്രചാരണ ജാഥയും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19300/government-doctors-to-go-on-strike-on-may-18)