---
title: "ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ തീവണ്ടിക്കടിയില്‍പ്പെട്ട് യാത്രക്കാരന്‍ മരണപ്പെട്ടു"
english_title: "The passenger died when he fell under the train while trying to board the train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19297/the-passenger-died-when-he-fell-under-the-train-while-trying-to-board-the-train"
published_at: "2022-01-05T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d576bb4bd75_download.jpg"
keywords: []
---

# ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ തീവണ്ടിക്കടിയില്‍പ്പെട്ട് യാത്രക്കാരന്‍ മരണപ്പെട്ടു

> **Lead Summary:** **തലശ്ശേരി :-** ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട് യാത്രക്കാരന്‍ മരണപ്പെട്ടു. ഇരിട്ടി പുന്നാട് സ്വദേശി ഹാഷിംആണ് മരണപ്പെട്ടത്.

## Article Content

**തലശ്ശേരി :-** ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ അപകടത്തില്‍പ്പെട്ട് യാത്രക്കാരന്‍ മരണപ്പെട്ടു. ഇരിട്ടി പുന്നാട് സ്വദേശി ഹാഷിംആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 9.30ഓടെ തലശേരി റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലായിരുന്നു സംഭവം. ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കാലും അറ്റിരുന്നു. ഉടനെ തലശേരി ജനറലാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മട്ടന്നൂരില്‍ പുതുതായി തുടങ്ങുന്ന റെഡിമെയ്ഡ് ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങാനായി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പതിയിലേക്ക് പോവുകയായിരുന്നു. സംഘത്തിലുള്ളവര്‍ ട്രയിനില്‍ കയറിയെങ്കിലും ഹാഷിം കാല്‍ തെറ്റി വീഴുകയായിരുന്നു. തലശേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19297/the-passenger-died-when-he-fell-under-the-train-while-trying-to-board-the-train)