---
title: "ക​ണ്ണൂ​ർ കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പുനരാരംഭിക്കുന്നു,  ട്രയൽ ഒമ്പതിന്​"
english_title: "Light and Sound Show resumes at Kannur Fort, Trial 9"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19290/light-and-sound-show-resumes-at-kannur-fort-trial-9"
published_at: "2022-01-05T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d56b20bbe88_st_angelo_fort_kannur20131105171125_83_1.jpg"
keywords: []
---

# ക​ണ്ണൂ​ർ കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പുനരാരംഭിക്കുന്നു,  ട്രയൽ ഒമ്പതിന്​

> **Lead Summary:** **ക​ണ്ണൂ​ർ: **ക​ണ്ണൂ​ർ കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പുനരാരംഭിക്കുന്നു. ജ​നു​വ​രി ഒ​മ്പ​തി​ന്​ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​യു​ടെ ട്ര​യ​ൽ ന​ട​ക്കു​മെ​ന്ന്​ ഡി.​ടി.​പി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യാ​ൽ ഒ​രു​മാ​സ​ത്തി​ന​കം​ ഷോ ​പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

## Article Content

**ക​ണ്ണൂ​ർ: **ക​ണ്ണൂ​ർ കോ​ട്ട​യി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പുനരാരംഭിക്കുന്നു. ജ​നു​വ​രി ഒ​മ്പ​തി​ന്​ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​യു​ടെ ട്ര​യ​ൽ ന​ട​ക്കു​മെ​ന്ന്​ ഡി.​ടി.​പി.​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ട്ര​യ​ൽ വി​ജ​യ​ക​ര​മാ​യാ​ൽ ഒ​രു​മാ​സ​ത്തി​ന​കം​ ഷോ ​പൂ​ർ​ണ​തോ​തി​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​ഴി​മ​തി​യു​ടെ പേ​രി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ്​ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​പു​ന​രാ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി ഡി.​ടി.​പി.​സി രം​ഗ​ത്തെ​ത്തി​യ​ത്. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ക്രാ​ഫ്​​റ്റ്​ ലൈ​റ്റ്​ എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ്​ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സം​വി​ധാ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ​യു​ടെ നി​ർ​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ്, പ്ര​വൃ​ത്തി ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യ​താ​യും ഒ​മ്പ​തി​ന് ട്ര​യ​ൽ​റ​ൺ ന​ട​ത്തു​മെ​ന്നും ഡി.​ടി.​പി.​സി അറിയിച്ചത്. 2016 ഫെ​ബ്രു​വ​രി 29ന് ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

അ​ന്ന്​ പ്ര​ദ​ർ​ശ​നം ഒ​റ്റ ദി​വ​സ​ത്തി​ൽ ഒ​തു​ങ്ങി. ഗോ​ൽ​ക്കൊ​ണ്ട കോ​ട്ട, പോ​ർ​ട്ട് ബ്ലെ​യ​റി​ലെ സെ​ല്ലു​ലാ​ർ ജ​യി​ൽ, രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പു​ർ കൊ​ട്ടാ​രം, മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​ർ കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു, ടൂ​റി​സം വ​കു​പ്പി​ന്‍റെ 3.88 കോ​ടി രൂ​പ ചെ​ല​വി​ൽ ക​ണ്ണൂ​രി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

കോ​ട്ട​യി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന ന​ട​പ്പാ​ത​യി​ൽ തു​റ​സ്സാ​യ സ്ഥ​ല​ത്തി​നോ​ടു​ചേ​ർ​ന്നു​ള്ള ചു​മ​രി​ൽ ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും കോ​ട്ട​യു​ടെ​യും ക​ണ്ണൂ​രി​ന്‍റെ​യും ച​രി​ത്രം വി​വ​രി​ക്കു​ന്ന​തുൾപ്പെടെയായി​രു​ന്നു പ​ദ്ധ​തി. ഒ​രേ​സ​മ​യം 250 പേ​ർ​ക്ക് ഇ​രു​ന്നു​കാ​ണാ​വു​ന്ന സം​വി​ധാ​ന​വും ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19290/light-and-sound-show-resumes-at-kannur-fort-trial-9)