---
title: "പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിലെ പഠനോത്സവം"
english_title: "Learning Festival at Kayaralam North ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192563/learning-festival-at-kayaralam-north-alp-school"
published_at: "2024-03-18T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7d5c184d00_news-card.jpg"
keywords: []
---

# പഠനമികവുകളുടെ പ്രദർശനമൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂളിലെ പഠനോത്സവം

> **Lead Summary:** **മയ്യിൽ: **കയരളം നോർത്ത് എ എൽ പി സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് സംഘടിപ്പിച്ച പഠനോത്സവം മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ: **കയരളം നോർത്ത് എ എൽ പി സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുമായി ചേർന്ന് സംഘടിപ്പിച്ച പഠനോത്സവം മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത ഉദ്ഘാടനം ചെയ്തു.

ഇഷ മെഹറിൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ പി സുചിത്ര, പ്രധാനാധ്യാപിക എം ഗീത, സി കുഞ്ഞിരാമൻ, പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് എന്നിവർ സംസാരിച്ചു. പി ടി നിവിൻതേജ് സ്വാഗതവും കെ പി സൽവ നന്ദിയും പറഞ്ഞു. കുട്ടികളുടെ പഠനോപകരണ പ്രദർശനവും മികവ് അവതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192563/learning-festival-at-kayaralam-north-alp-school)