---
title: "പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു"
english_title: "An election committee was formed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192457/an-election-committee-was-formed"
published_at: "2024-03-17T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f700191a81f_news-card.jpg"
keywords: []
---

# പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു

> **Lead Summary:** **പരിയാരം : **കണ്ണൂർ പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ വിജയത്തിനായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **കണ്ണൂർ പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ വിജയത്തിനായി പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് ചെയർമാർ പി. സി. എം.അഷറഫ് അധ്യക്ഷത വഹിച്ചു ഡി സി സി സെക്രട്ടറി ടി.ജനാർദ്ദനൻ, ഇബ്രാഹിം കുട്ടി തിരുവട്ടൂർ,ഇ.ടി രാജീവൻ, എ ഡി. സാബൂസ്, പി. സാജിത , എം.വി. പ്രേമരാജൻ, കെ.വി. ടി. മുഹമ്മദ് കുഞ്ഞി , പി.വി. അബ്ദുൾ ഷുക്കൂർ,എം.എ. ഇബ്രാഹിം, പി.വി. സജീവൻ, എം. ബഷീർ പൊയിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.സി.എം. അഷറഫ് (ചെയർമാൻ), പി.വി. സജീവൻ ക്രൺവിനർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192457/an-election-committee-was-formed)