---
title: "കല്യാശ്ശേരി സർക്കാർ സ്ക്കൂൾ മൈതാനം  നവീകരണം നിലച്ചു, കായികപരിശീലനം പാതിവഴിയിൽ"
english_title: "Renovation of Kalyassery government school ground stopped"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192451/renovation-of-kalyassery-government-school-ground-stopped"
published_at: "2024-03-17T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6fb88d1bc3_news-card.jpg"
keywords: []
---

# കല്യാശ്ശേരി സർക്കാർ സ്ക്കൂൾ മൈതാനം  നവീകരണം നിലച്ചു, കായികപരിശീലനം പാതിവഴിയിൽ

> **Lead Summary:** **കല്യാശ്ശേരി: ** കല്യാശ്ശേരിയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ മൈതാന നവീകരണ പ്രവർത്തികൾ സ്ഥംഭിച്ചു. പ്രവർത്തി നടത്തിയ കരാറു കമ്പനിക്ക് സർക്കാർ പണം അനുവദിക്കാത്തതിനാലാണ് പ്രവർത്തികൾ നിലച്ചത്. മൂന്നുവർഷം മുന്നെ അന്നത്തെ മന്തിയായിരുന്ന ഇ.പി. ഇയ രാജനാണ് സ്കൂൾ ഗ്രൗണ്ട് വികസനവും ടർഫാക്കുന്നതിനും അനുബന്ധ സിവിൽ വർക്കുകൾക്കും കൂടി മൂന്നു കോടി അനുവദിച്ചത്. നവീകരണവും ടർഫ് വിരിക്കുന്നതിനുമായി 1 കോടി 80 ലക്ഷം രൂപയാപദ്ധതി ചിലവ്. എന്നാൽ രണ്ടു വർഷം മുന്നെ ഭൂരിഭാഗം പ്രവർത്തികൾ പൂർത്തികരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണിപ്പോൾ. ഇനി പ്രധാനമായും ടർഫ് വിരിക്കൽ പ്രവത്തിയാണ് ബാക്കിനിൽക്കുന്നത്. ഇതിനാവശ്യമായ ടർഫുകൾ ഇവിടെ എത്തിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു.

## Article Content

**കല്യാശ്ശേരി: ** കല്യാശ്ശേരിയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ മൈതാന നവീകരണ പ്രവർത്തികൾ സ്ഥംഭിച്ചു. പ്രവർത്തി നടത്തിയ കരാറു കമ്പനിക്ക് സർക്കാർ പണം അനുവദിക്കാത്തതിനാലാണ് പ്രവർത്തികൾ നിലച്ചത്. മൂന്നുവർഷം മുന്നെ അന്നത്തെ മന്തിയായിരുന്ന ഇ.പി. ഇയ രാജനാണ് സ്കൂൾ ഗ്രൗണ്ട് വികസനവും ടർഫാക്കുന്നതിനും അനുബന്ധ സിവിൽ വർക്കുകൾക്കും കൂടി മൂന്നു കോടി അനുവദിച്ചത്. നവീകരണവും ടർഫ് വിരിക്കുന്നതിനുമായി 1 കോടി 80 ലക്ഷം രൂപയാപദ്ധതി ചിലവ്. എന്നാൽ രണ്ടു വർഷം മുന്നെ ഭൂരിഭാഗം പ്രവർത്തികൾ പൂർത്തികരിക്കാതെ പാതിവഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണിപ്പോൾ. ഇനി പ്രധാനമായും ടർഫ് വിരിക്കൽ പ്രവത്തിയാണ് ബാക്കിനിൽക്കുന്നത്. ഇതിനാവശ്യമായ ടർഫുകൾ ഇവിടെ എത്തിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു.

പ്രവർത്തികൾ നല്ല രീതിയിൽ നടത്തി കരാറുകാരന് നൽകിയത് കേവലം 60 ലക്ഷം രൂപമാത്രമാണെന്നാണ് ലഭിച്ചതെന്നാണ് കരാറുകാർ സൂചിപ്പിച്ചത്. പ്രവർത്തി നടത്തിയ എറണാകുളം ആസ്ഥാനമായ കരാറുകാർക്ക് ചെയ്ത പ്രവർത്തികളുടെ ഫണ്ട് സർക്കാർ അനുവദിക്കാത്തതാണ് പ്രവർത്തി പാതിവഴിയിലാകാനും സ്ഥംഭിക്കുവാനും കാരണ മായത്. കായിക വകുപ്പാണ് ഫണ്ടുകൾ അനുവദിക്കേണ്ടത്. കല്യാശ്ശേരിക്കാരുടെ ഏക കായിക പരിശീലന കേന്ദ്രമായ മൈതാനമാണ് ടർഫായി മാറ്റുന്നതിന് കായിക വകുപ്പ് തീരുമാനിച്ചത്. ഇതോടെ നിരവധി കായിക - ഫുട്ബോൾ പ്രതിഭകൾ വളർന്ന മൈതാനം സ്ക്കൂൾ വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും ഗുണകരമല്ലാത്ത അവസ്ഥയിൽ അനാധമായ നിലയിലാണ്.

2019-20 വർഷത്തിൽ സംസ്ഥാന കായിക വകുപ്പാണ് മൂന്നു കോടി രപ മൈതാനം ടർഫാക്കി മാറ്റാൻ അനുവദിച്ചത്. നാലര പതിറ്റാണ്ട് മുൻപ് വിദ്യാർത്ഥികളുടെ കായിക ശേഷിയിൽ നിർമ്മിച്ച ഗ്രൗണ്ട് രൂപമാറ്റത്തിന് തീരുമാനിച്ചതോടെ പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും ഗ്രൗണ്ട് ഉപയോഗിക്കാൻ കഴിയാത്തത് വലിയ തിരിച്ചടിയായി. കല്യാശ്ശേരി പ്രദേശത്ത് നാല് കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു മൈതാനമില്ലാത്ത സ്ഥിതിയിൽ ടർഫിന് വഴി മാറി കൊടുക്കാൻ തീരുമാനിച്ചത് ആലോചനകളില്ലാതെ തികച്ചും അനുചിതമാണെന്നുള്ള വ്യാപക ആക്ഷേപവും ഉയർന്നിരുന്നു. കല്യാശ്ശേരിയിലെ പ്രമുഖ നായർ തറവാട്ടുകാരായ ചാത്തോത്ത് വീട്ടുകാരാണ് പൊതു സമൂഹത്തിനായി സ്ഥലം ദാനമായി വിട്ടു കൊടുത്തത്. 1975- 76 വർഷത്തിൽ വിദ്യാർത്ഥികളുടെ ശ്രമദാനത്തിലൂടെ സ്ഥലം ഗ്രൗണ്ടാക്കി മാറ്റി. പിന്നീട് ടി.വി. രാജേഷിന്റെ എം.എൽ. എ. ഭണ്ടിലൂടെ 2015ൽ 40 ലക്ഷം രൂപ മുടക്കി ഗ്രൗണ്ട് നവീകരിക്കുകയും ചെയ്തിരുന്നു . എന്നാൽ പ്രതിഷേധമൊന്നും വക വെക്കാതെ ടർഫ് നിർമ്മാണവുമായി അധികൃതർ മുന്നോട്ട് പോകുകയാണുണ്ടായതെന്ന ആക്ഷേപവും ഉണ്ട്. നിർമ്മാണം ഒരു വർഷത്തോളം നടന്നെങ്കിലും ഇപ്പോൾ പണി നിലച്ചിട്ടും വർഷങ്ങൾ കഴിഞ്ഞു.

ടർഫിനാവശ്യമായ പവലിയനും വിശ്രമ മുറികളും ശൗചാലയങ്ങളും അടങ്ങുന്നതായിരുന്നു നവീകരണ പദ്ധതി. എന്നാൽ ചെലവാക്കിയ ഫണ്ട് ലഭിക്കാത്തായതോടെ കരാറുകാരൻ പണി നിറുത്തി വെക്കുകയാണു ണ്ടായത്. കായിക പരിശീലനം പെരുവഴിയിൽ സ്ക്കൂൾ ഗ്രൗണ്ട് ടർഫിനായി വേലി ക്കെട്ടി കുടുക്കിയതോടെ സ്ക്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും കായിക പരിശീലനത്തിന് പെരു വഴിയാണ് നിലവിൽ ആശ്രയം. സ്ക്കൂളിൽ എൻ. സി. സി, സ്കാട്ട്, എസ്. പി.സി. എന്നീ സംവിധാനങ്ങൾ ഉണ്ടെങ്കിലും പരിശീലനത്തിന് സൗകര്യമില്ലാത്തവ സ്ഥയാണ്. നിരവധി തവണ ജില്ലാ - ഉപജില്ലാ കായിക മേളകളും നായനാർ സ്വർണക്കപ്പ് ഫുട്ബോൾ മാമാങ്കസ് പതിവായി നടത്തിയ മൈതാന മാണിത്. പുതിയ തീരുമാനത്തോടെ കല്യാശ്ശേരിയുടെ ഫുട്ബോൾ പെരുമ തന്നെ ഇല്ലാതായി. കഴിഞ്ഞ മൂന്ന് വർഷമായി സ്ക്കൂൾ കായിക മേള മേള പോലും അഞ്ചു കിലോ മീറ്റർ അപ്പുറമുള്ള ധർമശാലയിൽ വെച്ചാണ് നടക്കുന്നത്. പ്രദേശത്തെ വളർന്നു വരുന്ന യുവ തലമുറയും വിദ്യാർത്ഥികളും ഗ്രൗണ്ടിന് പുറത്തുള്ള ക്ഷേത്ര പറമ്പാണ് നേരമ്പോക്ക് കളിക്കു പോലും നിലവിൽ ആശ്രയിക്കുന്നത്.

നിർമ്മാണം പാതിവഴിയിലായ കെട്ടിടങ്ങൾ സമൂഹ വിരുദ്ധ താവളം സ്ക്കൂൾ ഗ്രൗണ്ടിൽ ടർഫിന്റെ ഭാഗമായി നിർമ്മിച്ച അനു ബന്ധ കെട്ടിടങ്ങൾ നിലവിൽ സമൂഹ വിരുദ്ധരുടെ താവളമാണ്. പവലിയനും അതിന് താഴെ നിർമ്മിച്ച അനുബന്ധ മുറികളും ശൗചാലത്തിന് നിർമ്മിച്ച ഇടുങ്ങിയ മുറികളും സമൂഹ വിരുദ്ധർക്ക് പകൽ സമയത്ത് പോലും സ്വൈര്യ വിഹാരത്തിന് സഹായിക്കുന്ന കേന്ദ്രങ്ങളായി. സ്ക്കൂൾ വിദ്യാർത്ഥികളെ വട്ടമിട്ട് പിടിക്കുന്ന ലഹരി മാഫിയകൾ അടക്കം പലപ്പോഴും സ്ഥലത്ത് എത്തുന്നതായുള്ള ആക്ഷേപവുമുണ്ട്. രാത്രി കാലത്ത് ഇ ടുങ്ങിയ മുറികൾ മദ്യപാന കേന്ദ്രങ്ങളായും മാറുന്നു. ഗ്രൗണ്ടിലേക്ക് കടക്കാൻ ഗെയിറ്റ് സ്ഥാപിച്ചുട്ടെങ്കിലും അവ പൂട്ടി സംരക്ഷിക്കാത്തതും സമൂഹ വിരുദ്ധർക്ക് വലിയ അനുഗ്രഹമാണ്. ഏപ്രിൽ മാസത്തോടെ ഫണ്ട് ലഭിക്കുമെന്ന് കരാറുകാർ കമ്പനിക്ക് അധികൃതർ ഉറപ്പു നൽകിയതായി കരാറുകാർ പറഞ്ഞു. അതു ലഭിച്ചാൽ മാത്രമേ പ്രവർത്തി പൂർത്തികരിക്കാൻ സാധ്യമാകൂ എന്ന നിലപാടിലുമാണ് കരാറുകമ്പനി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192451/renovation-of-kalyassery-government-school-ground-stopped)