---
title: "അറിവരങ്ങ് പുരസ്കാരം പരിയാരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ടി സി അലി മൗലവിക്ക്‌"
english_title: "arivarangu award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192447/arivarangu-award"
published_at: "2024-03-17T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6f91d63a4f_news-card.jpg"
keywords: []
---

# അറിവരങ്ങ് പുരസ്കാരം പരിയാരം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ടി സി അലി മൗലവിക്ക്‌

> **Lead Summary:** **തളിപ്പറമ്പ്;** തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്റെ 1400 ദിന പുരസ്കാരത്തിന് പരിയാരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ടി. സി അലി മൗലവി അര്‍ഹനായി. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**തളിപ്പറമ്പ്;** തോട്ടിക്കല്‍ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ അറിവരങ്ങിന്റെ 1400 ദിന പുരസ്കാരത്തിന് പരിയാരം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ ടി. സി അലി മൗലവി അര്‍ഹനായി. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിരവധി വർഷക്കാലം അരിപ്പാമ്പ്ര മുസ്ലിം ജമാഅത്ത് പ്രസിഡന്റായും കാഞ്ഞങ്ങാട് പള്ളിക്കര റെയിഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറിവരങ്ങ് ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഏപ്രിൽ അവസാന വാരം വിതരണം ചെയ്യുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192447/arivarangu-award)