---
title: "തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി"
english_title: "The young man was caught with 275 bottles of Mahi liquor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192341/the-young-man-was-caught-with-275-bottles-of-mahi-liquor"
published_at: "2024-03-17T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6858c94df5_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ 275 കുപ്പി മാഹി മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** ലോക്സഭ ഇലക്ഷനോടനുബന്ധിച്ചു നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു.പി എന്നയാളെ പിടികൂടി.

## Article Content

ലോക്സഭ ഇലക്ഷനോടനുബന്ധിച്ചു നടക്കുന്ന സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ.ഷിജിൽകുമാറിൻ്റെ നേതൃത്വത്തിൽ പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ വിൽപ്പനക്കായി സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു.പി എന്നയാളെ പിടികൂടി.

അന്വേഷണത്തിൽ മലയോര മേഖലയിലെ മാഹി മദ്യത്തിൻ്റെ ചില്ലറ, മൊത്ത വിൽപന ഇയാളുടെ നിയന്ത്രണത്തിലാണെന്നും അറിയാൻ സാധിച്ചു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മണ്ണിനടിയിൽ രഹസ്യ അറയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 225 കുപ്പി മാഹി മദ്യം കണ്ടെടുക്കുകയും ഇയാൾക്കെതിരെ അബ്ക്കാരി കേസ്സെടുക്കുകയും ചെയ്തു.

പ്രിവൻ്റീവ് ഓഫീസർ കെ .കെ.രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്. ടി.വി, സനേഷ്.പി. വി, പി.സൂരജ്, എക്സൈസ് ഡ്രൈവർ അജിത്ത്.പി.വി എന്നിവർ കേസ് കണ്ടെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192341/the-young-man-was-caught-with-275-bottles-of-mahi-liquor)