---
title: "പരിയാരത്തെ തൊഴിലാളികളുടെ മൊബൈൽ ഫോണും പേഴ്സും മോഷ്ടാക്കൾ കവർന്നു"
english_title: "The robbers stole the mobile phones and purses of the Pariyar workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19229/the-robbers-stole-the-mobile-phones-and-purses-of-the-pariyar-workers"
published_at: "2022-01-05T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d52060c39f4_news card.jpg"
keywords: []
---

# പരിയാരത്തെ തൊഴിലാളികളുടെ മൊബൈൽ ഫോണും പേഴ്സും മോഷ്ടാക്കൾ കവർന്നു

> **Lead Summary:** പുതിയ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച.

## Article Content

പുതിയ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ തൊഴിലാളികളുടെ പേഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും മോഷ്ടാക്കള്‍ കവര്‍ന്നു. തൊഴിലാളികള്‍ ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയായിരുന്നു കവര്‍ച്ച.

പോക്കറ്റില്‍ നിന്നും രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന പേഴ്‌സ് കവര്‍ന്ന മോഷ്ടാവ് സ്‌കൂട്ടറിന്റെ താക്കോലെടുത്ത് ഡിക്കി തുറന്ന് അതിനകത്ത് സൂക്ഷിച്ച മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്. തൊഴിലാളികള്‍ പരിയാരം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോഷ്ടാവിനെ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ മാസം ആറിന് പണി പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കാന്‍ നിര്‍ദ്ദേശമുള്ളതിനാല്‍ നിരവധി തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തുവരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19229/the-robbers-stole-the-mobile-phones-and-purses-of-the-pariyar-workers)