---
title: "'വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും'- എതിർപ്പുമായി മുസ്ലിം ലീ​ഗ്"
english_title: "Muslim League objected"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192240/muslim-league-objected"
published_at: "2024-03-16T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5bb20b5c18_muslim_league.jfif"
keywords: []
---

# 'വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും'- എതിർപ്പുമായി മുസ്ലിം ലീ​ഗ്

> **Lead Summary:** **കോഴിക്കോട്:** ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീ​ഗ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് സംസ്ഥാനത്തു വോട്ടെടുപ്പ്. ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ് തീരുമാനമെന്നു ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച പള്ളികളിൽ ജുമ നിസ്കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ഉ​ദ്യോ​ഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് ഇത് പ്രയാസകരമായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും.

## Article Content

**കോഴിക്കോട്:** ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനത്തിനെതിരെ മുസ്ലിം ലീ​ഗ്. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് സംസ്ഥാനത്തു വോട്ടെടുപ്പ്. ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതാണ് തീരുമാനമെന്നു ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇസ്ലാം മത വിശ്വാസികൾ വെള്ളിയാഴ്ച പള്ളികളിൽ ജുമ നിസ്കാരത്തിനു ഒത്തുചേരുന്ന ദിവസമാണ്. വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോ​ഗിക്കപ്പെട്ട ഉ​ദ്യോ​ഗസ്ഥർക്കും പോളിങ് ഏജന്റുമാരുമായ വിശ്വാസികൾക്ക് ഇത് പ്രയാസകരമായി മാറുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലും തമിഴ്നാട്ടിലും (19 വെള്ളിയാഴ്ച) ഈ ദിവസം തന്നെ വോട്ടെടുപ്പിനു തിരഞ്ഞെടുത്തത് അസൗകര്യമാകും.

ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പിഎംഎ സലാം അറിയിച്ചു. കമ്മീഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192240/muslim-league-objected)