---
title: "റമളാൻ റിലീഫ് 2024; പർച്ചേഴ്‌സ് കൂപ്പൺ വിതരണം ചെയ്തു"
english_title: "releif"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192239/releif"
published_at: "2024-03-16T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5ba068fddf_news-card-Recovered.jpg"
keywords: []
---

# റമളാൻ റിലീഫ് 2024; പർച്ചേഴ്‌സ് കൂപ്പൺ വിതരണം ചെയ്തു

> **Lead Summary:** അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള റമളാൻ റിലീഫിന്റെ ആദ്യ ഘട്ടമായി പള്ളി ഇമാമുമാർക്കും ഉസ്താദുമാർക്കുമുള്ള പർച്ചേഴ്‌സ് കൂപ്പൺ വിതരനോത്ഘാടനം ബീരിച്ചേരി ജുമാ മസ്ജിദ് മുദരിസ് സയ്യിദ് ഹാരിസ് തങ്ങൾ, അലിവ് കൺവീനർ ഫഹീം യു പി ക്ക് കൈമാറി നിർവഹിച്ചു. ഇത്തവണ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തങ്ങളായ രീതികളിൽ നിർധനരായ കുടുംബങ്ങളിലെ ആയിരങ്ങൾക്ക് ആശ്വാസമേകാൻ ഒരുങ്ങുകയാണ് ക്ലബ് പ്രവർത്തകർ.

## Article Content

അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ അലിവ് ചാരിറ്റബിൾ സെല്ലിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള റമളാൻ റിലീഫിന്റെ ആദ്യ ഘട്ടമായി പള്ളി ഇമാമുമാർക്കും ഉസ്താദുമാർക്കുമുള്ള പർച്ചേഴ്‌സ് കൂപ്പൺ വിതരനോത്ഘാടനം ബീരിച്ചേരി ജുമാ മസ്ജിദ് മുദരിസ് സയ്യിദ് ഹാരിസ് തങ്ങൾ, അലിവ് കൺവീനർ ഫഹീം യു പി ക്ക് കൈമാറി നിർവഹിച്ചു. ഇത്തവണ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തങ്ങളായ രീതികളിൽ നിർധനരായ കുടുംബങ്ങളിലെ ആയിരങ്ങൾക്ക് ആശ്വാസമേകാൻ ഒരുങ്ങുകയാണ് ക്ലബ് പ്രവർത്തകർ.

14 ഇന പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ, 3000രൂപയുടെ ആവശ്യ സാധനങ്ങൾ വാങ്ങുവാനുള്ള പർച്ചേയ്‌സ് കൂപ്പൺ, നോമ്പ് മുറി വിഭവങ്ങളുമായി ഇഫ്താർ ബാഗ്, മൽസ്യം, ഇറച്ചി ,കോഴി തുടങ്ങിയവ ഉൾപ്പെടുന്ന മീറ്റ് കവർ, ഭവനരഹിതരുടെ റമളാൻ മാസ ക്വാർട്ടേഴ്‌സ് വാടക തീർപ്പാക്കുവാൻ ഫ്രീ ഹോം, വൈദ്യുതി വെള്ളക്കരം ബില്ല് പേയ്‌മെന്റുകൾക്കായി കൂൾ പേ , പെരുന്നാൾ വസ്ത്ര വിതരണവുമായി ഹാപ്പി ഈദ് തുടങ്ങിയവയാണ് റിലീഫിൽ ഉൾപ്പെടുന്നത്. ക്ലബ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് യുപി.പി.ഫാസിൽ അധ്യക്ഷനായി, അലിവ് കൺവീനർ മുഹമ്മദ്‌ വി പി യു, ട്രഷറർ ഇസ്മായിൽ.എൻ, എ.എഫ്.സി. മാനേജർമാരായ വി.പി.പി.ഷുഹൈബ്, യു.പി.ഷാജഹാൻ പ്രവർത്തകരായ സമീർ.എം, സഫീർ.വി.പി, ഫൈസൽ എം, യകൂബ്, ഷബീർ എ, അബ്ദുൽ റഹീം പി പി, ജാബിർ വി പി, ബാസിത് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192239/releif)