---
title: "ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്"
english_title: "loksabha election"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192043/loksabha-election"
published_at: "2024-03-16T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f51e7cc674c_Untitled-2-web.jpg"
keywords: []
---

# ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

> **Lead Summary:** **ഡല്‍ഹി: **ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തീയതി കുറിക്കും. വൈകീട്ട് മൂന്നിന് വിജ്ഞാൻ ഭവനിൽ പത്രസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിക്കും. ലോക്‌സഭയ്ക്കൊപ്പം അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതിൽ ആകാംക്ഷ തുടരുന്നു.

## Article Content

**ഡല്‍ഹി: **ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശനിയാഴ്ച തീയതി കുറിക്കും. വൈകീട്ട് മൂന്നിന് വിജ്ഞാൻ ഭവനിൽ പത്രസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതികൾ പ്രഖ്യാപിക്കും. ലോക്‌സഭയ്ക്കൊപ്പം അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ജമ്മുകശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നതിൽ ആകാംക്ഷ തുടരുന്നു.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ, വെള്ളിയാഴ്ച ചുമതലയേറ്റ കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബിർ സിങ് സന്ധു എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുക. 2019-ന് സമാനമായി ഏപ്രിൽ മധ്യത്തിൽ തുടങ്ങി മേയ് മധ്യത്തിൽ അവസാനിക്കുന്ന രീതിയിലായിരിക്കും വോട്ടെടുപ്പ്. മേയ് അവസാനവാരമായിരിക്കും വോട്ടെണ്ണൽ നടക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192043/loksabha-election)