---
title: "ലക്ഷം ദീപത്തിന് തിരി തെളിഞ്ഞു; മാടായിക്കാവ് പൂരോത്സവത്തിന് തുടക്കമായി"
english_title: "madayikkavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/192041/madayikkavu"
published_at: "2024-03-16T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f51c7cc1032_news-card.jpg"
keywords: []
---

# ലക്ഷം ദീപത്തിന് തിരി തെളിഞ്ഞു; മാടായിക്കാവ് പൂരോത്സവത്തിന് തുടക്കമായി

> **Lead Summary:** ലക്ഷം ദീപത്തിന് തിരി തെളിഞ്ഞു. മാടായിക്കാവ് പൂരോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരി ആദ്യ ദീപം ക്ഷേത്ര നടയിലെ നിലവിളക്കിൽ തെളിയിച്ചതോടെ ആണ് ലക്ഷം ദീപ സമർപ്പണത്തിന് തുടക്കമായത്.തുടർന്ന് ലക്ഷം ചിരാതുകളിലേക്ക് ദീപം കൈമാറിയതോടെ നാടിൻ്റെ കെടാവിളക്കായി മാടായിക്കാവും പരിസരവും വിളക്കുകൾ കൊണ്ട് നിറഞ്ഞു.

## Article Content

ലക്ഷം ദീപത്തിന് തിരി തെളിഞ്ഞു. മാടായിക്കാവ് പൂരോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ബഹ്മശ്രീ കാട്ടുമാടം ഈശാനൻ നമ്പൂതിരി ആദ്യ ദീപം ക്ഷേത്ര നടയിലെ നിലവിളക്കിൽ തെളിയിച്ചതോടെ ആണ് ലക്ഷം ദീപ സമർപ്പണത്തിന് തുടക്കമായത്.തുടർന്ന് ലക്ഷം ചിരാതുകളിലേക്ക് ദീപം കൈമാറിയതോടെ നാടിൻ്റെ കെടാവിളക്കായി മാടായിക്കാവും പരിസരവും വിളക്കുകൾ കൊണ്ട് നിറഞ്ഞു.

മാതൃസമിതിയും ദേവസ്വവും കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആണ് പൂരോത്സവത്തിൻ്റെ തുടക്കം കുറിച്ച് കൊണ്ട് ലക്ഷദീപം ഒരുക്കിയത്. വെളിച്ചമായി നിറശോഭയോടെ ചിരാതുകളിൽ നിറഞ്ഞു കത്തുന്ന ദീപം സമർപ്പണത്തിന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ക്ഷേത്രത്തിലേക്ക് ഒഴികി എത്തിയത്. 12 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ലക്ഷദീപ സമർപ്പണം ഒരുക്കിയത്.ഇന്നു മുതൽ 23 വരെ രാവിമുതൽ ദേവിയുടെ എഴുന്നള്ളത് തെക്കിനാക്കൽ കോട്ടയിലേക്കും തിരിച്ചും എഴുന്നള്ളും. 23 ന് നടക്കുന്ന പൂരം കുളിയോടെ പൂരോത്സവത്തിന് സമാപനമാകും. ഉത്സവദിവസങ്ങളിൽ വിവിധ കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/192041/madayikkavu)