---
title: "11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും"
english_title: "jailed for three years and fined Rs 50,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191972/jailed-for-three-years-and-fined-rs-50000"
published_at: "2024-03-15T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f46e192a57c_news-card.jpg"
keywords: []
---

# 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും

> **Lead Summary:** **തളിപ്പറമ്പ്:** 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ സെന്‍ട്രല്‍ യാസീന്‍ റോഡ് പൊന്നന്‍ മുത്താറി വീട്ടില്‍ അഷറഫിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 നവംബര്‍ 9-നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. എസ്.ഐ.കെ.ഷാജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

## Article Content

**തളിപ്പറമ്പ്:** 11 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. മാട്ടൂല്‍ സെന്‍ട്രല്‍ യാസീന്‍ റോഡ് പൊന്നന്‍ മുത്താറി വീട്ടില്‍ അഷറഫിനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 നവംബര്‍ 9-നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നത്തെ പഴയങ്ങാടി സി.ഐ.എം.ഇ.രാജഗോപാലന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. എസ്.ഐ.കെ.ഷാജുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191972/jailed-for-three-years-and-fined-rs-50000)