---
title: "മാടായി ശ്രീ തിരുവർക്കാട്ട് കാവ്  (മാടായിക്കാവ് ) പൂര മഹോത്സവം മാർച്ച് 15 മുതൽ 23 വരെ"
english_title: "pooramaholsavam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191849/pooramaholsavam"
published_at: "2024-03-15T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3fa39a77a9_news-card.jpg"
keywords: []
---

# മാടായി ശ്രീ തിരുവർക്കാട്ട് കാവ്  (മാടായിക്കാവ് ) പൂര മഹോത്സവം മാർച്ച് 15 മുതൽ 23 വരെ

> **Lead Summary:** മാടായി ശ്രീ തിരുവർക്കാട്ട് കാവ് - (മാടായിക്കാവ് ) പൂര മഹോത്സവം 2024 മാർച്ച് 15 മുതൽ 23 വരെനടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പഴയങ്ങാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളുടെ ക്ഷേത്രം എന്ന് പുകൾകൊണ്ട പരിപാവനവും പൂരങ്ങളിൽ പ്രഥമവുമായ ശ്രീ തിരുവർക്കാട്ട് കാവിലെ - ഈ വർഷത്തെ പുരഹോത്സവത്തിന് 2024 മാർച്ച് 15 ന് കാർത്തികനാളിൽ സന്ധ്വയ്ക്ക് ലക്ഷം ദീപസമർപ്പണത്തോടുകൂടി തുടക്കം കുറിക്കുന്നു. തുടർന്ന് മാർച്ച് 22 വരെയുള്ള ഉത്സവസളുകളിലെല്ലാ ദിവസവും തെക്കിന്നക്കൽ കോട്ടയിലേക്കും തിരിച്ചു മാടായിക്കാവിലേക്കും ദേവിയുടെ വിഗ്രഹം എഴുന്നള്ളിക്കും.

## Article Content

മാടായി ശ്രീ തിരുവർക്കാട്ട് കാവ് - (മാടായിക്കാവ് ) പൂര മഹോത്സവം 2024 മാർച്ച് 15 മുതൽ 23 വരെനടക്കും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പഴയങ്ങാടിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളുടെ ക്ഷേത്രം എന്ന് പുകൾകൊണ്ട പരിപാവനവും പൂരങ്ങളിൽ പ്രഥമവുമായ ശ്രീ തിരുവർക്കാട്ട് കാവിലെ - ഈ വർഷത്തെ പുരഹോത്സവത്തിന് 2024 മാർച്ച് 15 ന് കാർത്തികനാളിൽ സന്ധ്വയ്ക്ക് ലക്ഷം ദീപസമർപ്പണത്തോടുകൂടി തുടക്കം കുറിക്കുന്നു. തുടർന്ന് മാർച്ച് 22 വരെയുള്ള ഉത്സവസളുകളിലെല്ലാ ദിവസവും തെക്കിന്നക്കൽ കോട്ടയിലേക്കും തിരിച്ചു മാടായിക്കാവിലേക്കും ദേവിയുടെ വിഗ്രഹം എഴുന്നള്ളിക്കും.

പൂരക്കളിയും ആചാരപൂർവം നടക്കും. മാർച്ച് 23 ന് 8.30 ന് ഈശ്വര ചൈതന്യത്തിൻ്റെ ജല സാന്നിദ്ധ്യമായ വടുകുനതടാകത്തിൽ പൂരംകുളി ആറാട്ട് നടക്കും. പൂരോത്സവത്തിന്റെ ഭാഗമായി ദേവസ്വം ബോർഡിന്റെയും ക്ഷേത്ര നവീകരണ സമിതിയുടെയും നേതൃത്യത്തിൽ വിവിധങ്ങളായ ആദ്ധ്യാത്മിക കലാസാംസ്ക്കാരിക പരിപാടികളും പൂരോത്സവനാളുകളിൽ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്ന മുഴുവൻ സുമനസ്സുകൾക്ക് പ്രസാദഊട്ടും പൂരനാളിൽ വിശേഷമായ പൂരക്കഞ്ഞിയും ഉണ്ടായിൾക്കും . ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര നവീ കരണ സമിതി ഭാരവാഹികളായ കെ.വി.എൻ.ബൈജു, അഡ്വ: ടി.വി.ഹരീന്ദ്രൻ, ടി.കൃഷ്ണ പിടാരർ, ടി.വി.നമ്പ്യത്താൻ, പി. വി.ഉണ്ണിക്കൃഷ്‌ണൻ,എ.രാഗേഷ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191849/pooramaholsavam)