---
title: "കല്യാശേരിയിൽ കൊപ്രഡ്രയറിന് തീപിടിച്ചു: കെട്ടിടവും കൊപ്രയും തേങ്ങയും ഉൾപ്പെടെ പൂർണമായി കത്തി നശിച്ചു"
english_title: "Copra dryer catches fire in Kalyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19180/copra-dryer-catches-fire-in-kalyassery"
published_at: "2022-01-04T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d462b789d92_2f1e8bf1-5fa5-4da7-9ee3-5ed6d48308c4.jpg"
keywords: []
---

# കല്യാശേരിയിൽ കൊപ്രഡ്രയറിന് തീപിടിച്ചു: കെട്ടിടവും കൊപ്രയും തേങ്ങയും ഉൾപ്പെടെ പൂർണമായി കത്തി നശിച്ചു

> **Lead Summary:** **കല്യാശേരി: **കൊപ്രഡ്രയറിന് തീപിടിച്ചു, കെട്ടിടവും കൊപ്രയും തേങ്ങയും ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു. കല്യാശ്ശേരി ബംഗാള്‍ റോഡരികില്‍ പാക്കന്‍ ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയറിനാണ് ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ തീപിടിച്ചത്. കെട്ടിടവും യന്ത്രങ്ങളും ഇരുപത് ക്വിന്റലോളം കൊപ്രയും തേങ്ങയും കത്തിനശിച്ചു.

## Article Content

**കല്യാശേരി: **കൊപ്രഡ്രയറിന് തീപിടിച്ചു, കെട്ടിടവും കൊപ്രയും തേങ്ങയും ഉള്‍പ്പെടെ പൂര്‍ണമായി കത്തിനശിച്ചു. കല്യാശ്ശേരി ബംഗാള്‍ റോഡരികില്‍ പാക്കന്‍ ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയറിനാണ് ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെ തീപിടിച്ചത്. കെട്ടിടവും യന്ത്രങ്ങളും ഇരുപത് ക്വിന്റലോളം കൊപ്രയും തേങ്ങയും കത്തിനശിച്ചു.

കൊപ്ര ഉണക്കുന്നതിനിടയിലാണ് തീപിടുത്തുണ്ടായതെന്നാണ് സംശയിക്കുന്നത്. രണ്ടരയോടെയാണ് മില്ലില്‍ നിന്നും പുക ഉയര്‍ന്നു തീ പിടിച്ചത്. നാട്ടുകാര്‍ അര മണിക്കൂറോളം ശ്രമിച്ചിട്ടും തീ അണക്കാനായില്ല.

തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്‍, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തി ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനോടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അപ്പോഴേക്കും ഡ്രയര്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. ചുറ്റുപാടും നിരവധി വീടുകള്‍ ഉണ്ടായിരുന്നു. തക്ക സമയത്ത് അഗ്നിശമനസേന ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. രണ്ടേ മുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19180/copra-dryer-catches-fire-in-kalyassery)