---
title: "റമളാൻ വിശുദ്ധിയിൽ ആശ്വാസത്തിന്റെ തുരുത്തായി ഇഫ്താർ ഖൈമ"
english_title: "iftar khaima"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191586/iftar-khaima"
published_at: "2024-03-14T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2a3222b10f_news-card.jpg"
keywords: []
---

# റമളാൻ വിശുദ്ധിയിൽ ആശ്വാസത്തിന്റെ തുരുത്തായി ഇഫ്താർ ഖൈമ

> **Lead Summary:** തളിപ്പറമ്പ്: കേരള മുസ്ലിം ജമാഅത്ത്, മസ്ജിദുൽ ഹുദാ, മസ്ജിദുൽ ഹാദി,എസ്. വൈ. എസ് എസ്.എസ്.എഫ് സംയുക്തമായി കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച പോലെ ഈ വർഷവും ഇഫ്താർ ഖൈമക്ക് തുടക്കം കുറിച്ചു. തളിപ്പറമ്പിലെ ഹോസ്പിറ്റലുകളിലും ഹോസ്റ്റലുകളിലും ഇഫ്താർ കിറ്റും, പള്ളികളിൽ ഇഫ്താർ വിരുന്നും സംഘടിപ്പിക്കുന്നത് നൂറിലേറെ പേർക്കാണ് ആശ്വാസകരമാവുന്നത്.

## Article Content

തളിപ്പറമ്പ്: കേരള മുസ്ലിം ജമാഅത്ത്, മസ്ജിദുൽ ഹുദാ, മസ്ജിദുൽ ഹാദി,എസ്. വൈ. എസ് എസ്.എസ്.എഫ് സംയുക്തമായി കഴിഞ്ഞ വർഷങ്ങളിൽ സംഘടിപ്പിച്ച പോലെ ഈ വർഷവും ഇഫ്താർ ഖൈമക്ക് തുടക്കം കുറിച്ചു. തളിപ്പറമ്പിലെ ഹോസ്പിറ്റലുകളിലും ഹോസ്റ്റലുകളിലും ഇഫ്താർ കിറ്റും, പള്ളികളിൽ ഇഫ്താർ വിരുന്നും സംഘടിപ്പിക്കുന്നത് നൂറിലേറെ പേർക്കാണ് ആശ്വാസകരമാവുന്നത്.

ഇഫ്താർ ഖൈമയുടെ ഉദ്ഘാടനം കെ.പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം നിർവഹിച്ചു.ഹസ്സൻ സഖാഫി, കെ. പി അബ്‌ദുൽ ജബ്ബാർ ഹാജി,ഒ. പി സുബൈർ ഹാജി, കെ. വി മുഹമ്മദ്‌ കുഞ്ഞി, അഷ്‌റഫ്‌ സഖാഫി, ബഷീർ അഹ്മദ്, അഷ്‌റഫ്‌ സുന്നി നഗർ,അഷ്‌റഫ്‌ പള്ളക്കൻ,ബിലാൽ മന്ന,മുനീർ പുഷ്പഗിരി അഷ്‌റഫ്‌. കെ, ജഅഫർ അള്ളാംകുളം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191586/iftar-khaima)