---
title: "ഹരിതകർമ്മ സേന സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്"
english_title: "Case filed against couple for allegedly assaulting Haritha Karma Sena secretary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/19142/case-filed-against-couple-for-allegedly-assaulting-haritha-karma-sena-secretary"
published_at: "2022-01-04T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d426357f2d4_download (13).jpg"
keywords: []
---

# ഹരിതകർമ്മ സേന സെക്രട്ടറിയെ കൈയ്യേറ്റം ചെയ്തെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്

> **Lead Summary:** **നടുവിൽ: **നടുവിൽ പഞ്ചായത്ത് ഹരിത കർമ്മ സേന സെക്രട്ടറിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. ഹരിത കർമ്മ സേന സെക്രട്ടറി കെ. യാസ്മിൻനെ പാലേരിത്തട്ടിലെ തെക്കേമുറിയൽ ജോർജ്ജും ഭാര്യ ഓമനയും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

**നടുവിൽ: **നടുവിൽ പഞ്ചായത്ത് ഹരിത കർമ്മ സേന സെക്രട്ടറിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. ഹരിത കർമ്മ സേന സെക്രട്ടറി കെ. യാസ്മിൻനെ പാലേരിത്തട്ടിലെ തെക്കേമുറിയൽ ജോർജ്ജും ഭാര്യ ഓമനയും ചേർന്ന് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

ഹരിത കർമ്മ സേന യൂസർഫീ കാർഡ് വിതരണത്തിനായി നടുവിൽ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ എത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്ന് യാസ്മിൻ പറയുന്നു.

പഞ്ചായത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം വീട്ടുടമസ്ഥൻ്റെ പേരും ഫോൺ നമ്പറും ഒപ്പും ആവശ്യപ്പെട്ടപ്പോൾ ഇത് ഇവരുടെ പുതിയ തട്ടിപ്പാണ് ഒപ്പിട്ടു നൽകരുതെന്ന് ആക്രോശിക്കുകയും ജോർജ്ജും ഭാര്യ ത്രേസ്യാമ്മയും ചേർന്ന് ശാരീരിക ഉപദ്രവത്തിന് ശ്രമിച്ചു എന്നുമാണ് യാസ്മിൻ്റെ പരാതി. സംഭവം സംബന്ധിച്ച് പഞ്ചായത്ത് അധികൃതരും പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/19142/case-filed-against-couple-for-allegedly-assaulting-haritha-karma-sena-secretary)