---
title: "പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികത്തിന് തുടക്കമായി; റമദാൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Distribution of Ramadan kits inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191400/distribution-of-ramadan-kits-inaugurated"
published_at: "2024-03-13T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f181e810fb9_news-card.jpg"
keywords: []
---

# പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികത്തിന് തുടക്കമായി; റമദാൻ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ പെരുമ്പിയൻസ് കൂട്ടായമയുടെ പത്താം വാർഷികാഘോഷ പരിപാടികൾക്ക് റമദാൻ കിറ്റ് വിതരത്തോടെ തുടക്കമായി. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി വിവിധ മേഖലകളിൽ വിത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

## Article Content

സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ പെരുമ്പിയൻസ് കൂട്ടായമയുടെ പത്താം വാർഷികാഘോഷ പരിപാടികൾക്ക് റമദാൻ കിറ്റ് വിതരത്തോടെ തുടക്കമായി. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി വിവിധ മേഖലകളിൽ വിത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന പെരുമ്പിയൻസ് കൂട്ടായ്മയുടെ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

മുൻ വർഷങ്ങളിലേത് പോലെ തന്നെ പെരുമ്പ മഹല്ലിലെ ഏറ്റവും അർഹരായ തിരഞ്ഞെടുത്ത 350 കുടുംബങ്ങളിലേക്ക് 3500 രൂപയോളം വിലമതിക്കുന്ന നിത്യോപയോഗ സാധനങ്ങളും, ഈദ് പുടവക്കും, പാദരക്ഷക്കുമുള്ള കൂപ്പണുകളും ഉൾപ്പെട്ട റമദാൻ കിറ്റുകളാണ് പെരുമ്പിയൻസ് കൂട്ടായ്മ പ്രവർത്തകർ എത്തിച്ചു കൊടുക്കുന്നത്. കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം പെരുമ്പ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി. സഹദുല്ല എം. മുജീബിന് കൈമാറി നിർവഹിച്ചു. ചടങ്ങിൽസി.വി. മുഹമ്മദലി അധ്യക്ഷം വഹിച്ചു. പെരുമ്പ ഖത്തീബ് കബീർ ബാഖവി പ്രാർത്ഥന നടത്തി. വി.കെ.പി. ഇസ്മായിൽ, വി.കെ. ഷാഫി എസ് ടി .പി. ജമാൽ, എം. അബ്ദുൾ സലാം, കെ.എ. ആദം കെ. സഖരിയ്യ എന്നിവർ ആശംസാപ്രസംഗം നടത്തി.

ഹാജി എ അബദ്ദൾ അസീസ് ടെക്സ്റ്റൈൽസുമായി സഹകരിച്ച് നൽകുന്ന ഈദ് പുടവ കൂപ്പൺ ഷുഹൈബിന് നൽകി സി.വി. ജാബിറും പാദരക്ഷകൾക്കുള്ള നബാത്ത് ഫൂട് വേർസുമായി സഹകരിച്ച് കൊണ്ടുള്ള കൂപ്പൺ സി. പി. അബ്ദുല്ല കെ. ഖലീലിനു നൽകിയും തുടക്കം കുറിച്ചു. ചടങ്ങിന് എം സുബൈർ സ്വാഗതവും സുൽഫിക്കർ എൻ.കെ. നന്ദിയും പറഞ്ഞു. റമദാനു ശേഷം വിവിധങ്ങളായ പരിപാടികളാണ് നടത്തുന്നത്. പത്താം വാർഷികത്തിൻ്റെ ഭാഗമായുള്ള പെരുമ്പയുടെ ചരിത്ര പുസ്തകം തയ്യാറാക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ സജീവമായി നടന്ന് വരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191400/distribution-of-ramadan-kits-inaugurated)