---
title: "യുവജനരോഷമിരമ്പി തളിപ്പറമ്പിൽ യൂത്ത് ലീഗിന്റെ ഫ്രീഡം മാർച്ച്"
english_title: "Youth League's Freedom March"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/191398/youth-leagues-freedom-march"
published_at: "2024-03-13T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f180ef4d199_news-card.jpg"
keywords: []
---

# യുവജനരോഷമിരമ്പി തളിപ്പറമ്പിൽ യൂത്ത് ലീഗിന്റെ ഫ്രീഡം മാർച്ച്

> **Lead Summary:** **തളിപ്പറമ്പ: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി സർക്കാരിന്റെ സി എ എ, എൻ ആർ സി വിജ്ഞാപനത്തിനെതിരെ സംഘടിപ്പിച്ച ഫ്രീഡം മാർച്ചിൽ യുവജനരോഷമിരമ്പി. കപ്പാലം ജംഗ്ഷനിൽ നിന്ന് തുടക്കം കുറിച്ച മാർച്ച് ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന പരിപാടി മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടത്തിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പിസി നസീർ ഉൽഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ: **മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി സർക്കാരിന്റെ സി എ എ, എൻ ആർ സി വിജ്ഞാപനത്തിനെതിരെ സംഘടിപ്പിച്ച ഫ്രീഡം മാർച്ചിൽ യുവജനരോഷമിരമ്പി. കപ്പാലം ജംഗ്ഷനിൽ നിന്ന് തുടക്കം കുറിച്ച മാർച്ച് ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. സമാപന പരിപാടി മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടത്തിന്റെ അധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പിസി നസീർ ഉൽഘാടനം ചെയ്തു.

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷംസീർ മയ്യിൽ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ ഒലിയൻ ജാഫർ, ടി പി കരീം, പി കെ ഷംസുദ്ദീൻ, ഉസ്മാൻ കൊമ്മച്ചി തുടങ്ങിയവർ നേതൃത്വം നൽകി. കെ പി നൗഷാദ്,എൻ എ സിദ്ദീഖ്, ജാബിർ പാട്ടയം, ഉവൈസ് ടി സി, അഷ്റഫ് പുളുക്കൂൽ, അഷ്റഫ് പി സി, സയീദ് പന്നിയൂർ,ഷഫീർ കാലടി,ഇർഫാൻ പി എ ആഷിക്ക് തടിക്കടവ് എന്നിവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എൻ യു ഷഫീഖ് സ്വാഗതവും ട്രഷറർ ഉനൈസ് എരുവാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/191398/youth-leagues-freedom-march)